മൈക്ക് പോമ്പിയോയിയുമായുള്ള ചര്‍ച്ചയില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി ഉത്തര കൊറിയ; യു.എസ് ഏകപക്ഷീയമായി സമ്മര്‍ദം ചെലുത്തുവെന്ന് കുറ്റപ്പെടുത്തല്‍

Sat,Jul 07,2018


പ്ലോംഗ്‌യാങ്: സിംഗപ്പൂരില്‍ ചരിത്രം കുറിച്ച് പ്രസിഡന്റ് ട്രമ്പും, ഉത്തര കൊറിയന്‍നേതാവ് കിം ജോംഗ് ഉനും തമ്മില്‍ നടത്തിയ ഉച്ചകോടിയുടെ തുടര്‍ച്ചയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോയും ഉത്തര കൊറിയന്‍ നേതാവ് കിം യോംഗ് ചോലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അസ്വസ്ഥത ബാക്കിയാക്കി. രണ്ടു ദിവസത്തെ ഉന്നതതല യോഗത്തിനു ശേഷം പോമ്പിയോ മടങ്ങിയതിനു പിന്നാലെ ഉത്തരകൊറിയ പുറപ്പെടുവിച്ച പ്രസ്താവനയില്‍, ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ഏകപക്ഷീയമായി സമ്മര്‍ദം ചെലുത്തനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയില്ല.
ഉത്തര കൊറിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച പ്രയോജനകരമായിരുന്നുവെന്നും, ചില മേഖലകളില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞുവെന്നും അമേരിക്കയിലേക്ക് മടങ്ങും മുമ്പ് പോമ്പിയോ പ്രസ്താവിച്ചിരുന്നു. ചില കാര്യങ്ങളില്‍ ഇനനിയും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിനു പുറമേ കൊറിയന്‍ യുദ്ധകാലത്ത് കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ചും പോമ്പിയോ ചര്‍ച്ച നടത്തിയിരുന്നു.
സിംഗപ്പൂര്‍ ഉച്ചകോടിയുടെ അന്ത:സത്തയ്ക്കു നിരക്കാത്ത വിധത്തില്‍ അമേരിക്ക വഞ്ചന കാട്ടിയെന്നാണ് ഉത്തര കൊറിയ കുറ്റപ്പെടുത്തിയത്. ഉത്തര കൊറിയ ആണവവിമുക്തമാകുന്നതു സംബന്ധിച്ച് പൂര്‍ണവും പരിശോധനാവിധേയമാക്കാവുന്നതും, തിരികെ നടപ്പാക്കാന്‍ പറ്റാത്തതുമായ സംവിധാനം വേണമെന്ന് അമേരിക്ക ഏകപക്ഷിയമായി ശഠിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. ഇരു കൊറിയകളുടെയും മധ്യത്തിലുള്ള സമാധാന മേഖലയില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ഏപ്രിലിനും ശേഷം ത്തര കൊറിയയിലേക്ക് പോമ്പിയോ നത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമായിരുന്നു ഇത്. സാധാരണ ഒദു ദിവസം മാത്രമാണ് പോമ്പിയോ അവിടെ തങ്ങാറുള്ളതെങ്കിലും വെള്ളിയാഴ്ച അദ്ദേഹം പ്ലോംഗ്‌യാങിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ താമസിച്ച ശേഷം ശനിയാഴ്ചയാണ് മടങ്ങിയത്. കൊറിയന്‍ ഉപദ്വീപിന്റെ ആണവ നിരായൂധികരണം എങ്ങിനെ നടപ്പാക്കും എന്നതു സംബന്ധിച്ച് ഇരുപക്ഷത്തിനും വ്യക്തമായ ഒരു ധാരണ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here