കോടതി വിധി നിയമമാര്‍ഗത്തിലൂടെ നേരിടുമെന്ന് നവാസ് ഷെരീഫിന്റെ മകള്‍ മറിയം; ജൂലൈ 13 ന് പാക്കിസ്ഥാനില്‍ എത്തും

Sat,Jul 07,2018


ലണ്ടന്‍: പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതിയുടെ വിധി വെല്ലുവിളിച്ച് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ മറിയം. പിതാവിനൊപ്പം ജൂലൈ 13ന് പാക്കിസ്ഥാനിലേക്കു തിരികെയെത്തുമെന്നു മറിയം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വിധിയെ നിയമപരമായിത്തന്നെ നേരിടാനാണു തീരുമാനം. വിധിയുടെ നിയമവശങ്ങളെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ മറിയമിന്റെ പ്രൊഫൈല്‍ പേജ് വിക്കിപീഡിയ 'ലോക്ക്' ചെയ്തു. പേജില്‍ നുഴഞ്ഞു കയറിയ ചിലര്‍ അനാവശ്യ എഡിറ്റിങ് നടത്തിയതിനെത്തുടര്‍ന്നാണിത്. ഒരു വര്‍ഷത്തേക്ക് പേജില്‍ എഡിറ്റിങ് സാധ്യമാകില്ല.
പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ നവാസ് ഷരീഫിനെ കഴിഞ്ഞ ദിവസം പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും കോടതി വിധിച്ചു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി. മറിയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയായിരുന്നു. അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും ഇപ്പോഴുള്ളത്.
പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) റജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്റെ സ്രോതസ് ഹാജരാക്കാന്‍ ഷരീഫിനു കഴിഞ്ഞിരുന്നില്ല. പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരും പ്രതികളാണ്.

Other News

 • രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രമ്പ്
 • മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡന്റ്‌
 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • Write A Comment

   
  Reload Image
  Add code here