ഇന്ത്യയെ തള്ളി വീണ്ടും മാലദ്വീപ്‌: ഊര്‍ജ്ജരംഗത്തും പാക് സഹകരണം തേടി

Sat,Jul 07,2018


മാലി: ഇന്ത്യയുമായുള്ള ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കിയതിനു പിന്നാലെ ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് പാകിസ്താന്റെ സഹായം തേടി മാലദ്വീപ്. ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മാലദ്വീപും പാകിസ്താനും ഒപ്പിട്ടു.

മാലദ്വീപ് സ്റ്റേറ്റ് ഇലക്ട്രിക് കമ്പനി (STELCO) ജീവനക്കാര്‍ക്ക് പാകിസ്താന്റെ വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി(WAPDA) യില്‍ പരിശീലനം നല്‍കുക, ഇരുരാജ്യങ്ങളും തമ്മില്‍ തൊഴിലാളി കൈമാറ്റ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍. STELCO പ്രതിനിധികള്‍ ആറുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിലാണെന്ന് മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

STELCO ചെയര്‍മാന്‍ അഹമ്മദ് അയ്മാനാണ് നാലംഗപ്രതിനിധിസംഘത്തെ നയിക്കുന്നത്. പാകിസ്താന്റെ വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി(WAPDA)യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാങ്കേതിക മേന്മയെയും കുറിച്ച് പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

WAPDA ചെയര്‍മാന്‍ മുസമ്മില്‍ ഹുസൈനുമായി മാലിദ്വീപ് സംഘം കൂടിക്കാഴ്ച നടത്തി. മാലിദ്വീപിലെ ഏറ്റവും വലിയ ഊര്‍ജ ഉത്പാദക കമ്പനിയാണ് സ്റ്റെല്‍കോയെന്നും WAPDAയില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുന്നതില്‍ സ്‌റ്റെല്‍കോ എറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അഹമ്മദ് അയ്മന്‍ പറഞ്ഞു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here