മെ​ക്​​സി​കോയിൽ ഇ​ട​ത്​ മു​ന്നേ​റ്റം:ആ​ൻ​ഡ്ര​സ്​ ലോ​പ​സ്​ ഒ​ബ്ര​ദോ​ർ പ്രസിഡന്റ്‌

Sat,Jul 07,2018


മെ​ക്​​സി​കോ സി​റ്റി: വ​ട​ക്കെ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ മെ​ക്​​സി​കോ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം വീ​ണ്ടും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​ക്ക്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന പ്രസിഡന്റ്‌ ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത്​ സ്​​ഥാ​നാ​ർ​ഥി​യാ​യ ആ​ൻ​ഡ്ര​സ്​ മാ​നു​വ​ൽ ലോ​പ​സ്​ ഒ​ബ്ര​ദോ​ർ വി​ജ​യി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലെ വോ​ട്ടു​ക​ളു​ടെ അ​തി​വേ​ഗ എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഒൗ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ളാ​ണ്​ ആം​ലോ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​പ​സ്​ ഒാ​ബ്ര​ദോറിന്റെ വി​ജ​യം പ്ര​ഖ്യാ​പി​ച്ച​ത്.

53 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ്​ ​ഒ​ബ്ര​ദോ​ർ നേ​ടി​യ​ത്. അ​ഴി​മ​തി​ക്കും രാ​ജ്യ​ത്തെ മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ​ക​ളി​ൽ​നി​ന്ന്​ സു​ര​ക്ഷ​യും വാ​ഗ്​​ദാ​നം ചെ​യ്​​താ​ണ്​ ഇ​ദ്ദേ​ഹം പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങി​യ​ത്. നേ​ര​ത്തേ എ​ക്​​സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ളും ഒ​ബ്ര​ദോ​റി​​ന്റെ വി​ജ​യം പ്ര​വ​ചി​ച്ചി​രു​ന്നു.രാ​ജ്യ​ത്തിന്റെ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വും അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ൽ ഭ​ര​ണ​ത​ല​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​നു​ശേ​ഷം ഒ​ബ്ര​ദോ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​ണ്​ മൂ​ന്നാ​മൂ​ഴ​ത്തി​ൽ ഇ​ദ്ദേ​ഹം വി​ജ​യി​യാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​​ന്റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ഭ​ര​ണ​ക​ക്ഷി​യു​ടെ ജോ​സ്​ ആന്റോണിയോ മി​യാ​ഡും റി​ക്കാ​ർ​ദോ അ​നാ​യ​യും പ​രാ​ജ​യം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ മെ​ക്​​സി​കോ സി​റ്റി മേ​യ​റായിരുന്നു​ ഒ​ബ്ര​ദോ​ർ. 2006ൽ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ണ്​ ഇ​ദ്ദേ​ഹം മേ​യ​ർ പ​ദ​വി ഒ​ഴി​ഞ്ഞ​ത്. ദേ​ശീ​യ​ത​യി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പിനോളം ക​ടു​ത്ത നി​ല​പാ​ടു​ള്ള​യാ​ളാ​ണ്​ ഒ​ബ്ര​ദോ​റെ​ന്ന്​ വി​മ​ർ​ശ​ന​മു​ണ്ട്.

എ​ന്നാ​ൽ, എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ണ്ടു​ള്ള മി​ക​ച്ച ഭ​ര​ണ​മാ​ണ്​ തന്റെ ല​ക്ഷ്യ​മെ​ന്ന്​ ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ബ്ര​ദോ​റിന്റെ വി​ജ​യ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ ​ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ മെ​ക്​​സി​കോ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​​ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ 145ലേ​റെ പേരാണ് കൊ​ല്ല​പ്പെ​ട്ട​ത്​​. രാ​ജ്യ​ത്തി​ന്റെ ച​രി​​ത്ര​ത്തി​ലെ ഏ​റ്റ​വും ര​ക്ത​രൂ​ഷി​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ഇ​ത്ത​വ​ണ ന​ട​ന്ന​ത്. സ്​​ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​വും കൊ​ല​പാ​ത​ക​മു​ണ്ടാ​യി. രാ​ഷ്​​ട്രീ​യ കൊ​ല​ക​ൾ​ക്കു​ പു​റ​മെ മാ​ഫി​യ​സം​ഘ​ങ്ങ​ളും മ​റ്റും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലും നി​ര​വ​ധി​പേ​ർ വ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യ​ത്ത്​ 25,000 കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​താ​യാ​ണ്​ സ​ർ​ക്കാ​റി​ന്റെ ക​ണ​ക്ക്.

അതേസമയം നാഫ്ത്തയിലും അനധികൃതകുടിയേറ്റ പ്രശ്‌നത്തിലും ട്രമ്പിനോട് ഉടക്കി നില്‍ക്കുന്ന മെക്‌സിക്കോയുടെ നിലപാടില്‍ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം എന്ത് മാറ്റമാണുണ്ടാക്കുകയെന്ന് കാത്തിരിക്കുകയാണ് ലോകം.

Other News

 • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
 • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
 • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
 • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
 • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
 • ഭീതി വിട്ടൊഴിയുന്നില്ല; കൊളംബോയിലെ ബസ് സ്റ്റാന്‍ഡില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ ഐ.എസും? ചാവേറുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍, ന്യൂസിലന്‍ഡിലെ കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമോ...
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം; 207 പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here