സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

Fri,Jul 06,2018


കോലാലമ്പൂര്‍: ഭീകരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, വെറുപ്പു വളര്‍ത്തുന്ന പ്രസംഗങ്ങളും നടത്തിയതിന്റെ പേരില്‍ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വിവാദ മുസ്ലിം പ്രഭാഷകന്‍ സക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ടെലിവിഷനിലൂടെ കടുത്ത യാഥാസ്ഥിതിക പ്രഭാഷണം നടത്തി യുവനജങ്ങളെ ഭീകരതയിലേക്ക് നയിച്ചു കൊണ്ടിരുന്ന സക്കീര്‍ നായിക്ക് 2016 ലാണ് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. ആദ്യം ഗള്‍ഫിലേക്കു കടന്ന ശേഷം മുസ്ലിംകള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള മലേഷ്യയിലേക്ക് പോവുകയായിരുന്നു. ഇവിടെ അദ്ദേഹത്തിന് പെര്‍മനനന്റ് റസിഡന്‍സി നല്‍കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ പരസ്പരം കൈമാറുന്ന ഉടമ്പടിയുള്ള സാഹചര്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്. സക്കീര്‍ നായിക്കിന് റസിഡന്‍സി പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്നും, ഇവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറില്ലെന്നുമാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി മഹാതിര്‍ മറുപടി നല്‍കിയത്.
വെറുപ്പു കലര്‍ന്ന പ്രസംഗം വഴി യുവജനങ്ങളെ ഭീകരതയിലേക്കു നയിച്ചുവെന്ന കുറ്റത്തിന്റെ പേരില്‍ നായിക്കിനെ തിരികെ അയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്നത സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും, അനീതിപരമായ പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കും വരെ മടങ്ങില്ലെന്നും നായിക്ക് അറിയിച്ചു.

Other News

 • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
 • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
 • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
 • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
 • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
 • ഭീതി വിട്ടൊഴിയുന്നില്ല; കൊളംബോയിലെ ബസ് സ്റ്റാന്‍ഡില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ ഐ.എസും? ചാവേറുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍, ന്യൂസിലന്‍ഡിലെ കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമോ...
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം; 207 പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here