അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും തടവുശിക്ഷ

Fri,Jul 06,2018


ഇസ്ലാമാബാദ്: അവന്‍ഫീല്ഡ് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത് ഉള്‍പ്പെടെയുള്ളശ അനധികൃത സ്വത്തു സമ്പാദന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും തടവുശിക്ഷ.
ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവുമാണ് തടവ്. ഷെരീഫിനെതിരെ ചുമത്തിയ നാല് കേസുകളില്‍ ഒന്നിന്റെ വിധിയാണ് പാകിസ്താന്‍ അക്കൗണ്ടബിലിറ്റി കോടതി ഇന്ന് പുറപ്പെടുവിച്ചത്.
തടവ് ശിക്ഷയ്‌ക്കൊപ്പം ഷെരീഫിന് എട്ട് ദശലക്ഷം പൗണ്ടും മറിയത്തിന് രണ്ട് ദശലക്ഷം പൗണ്ടും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിനൊപ്പമാണ് ഷെരീഫ് ഇപ്പോഴുള്ളത്.
ഈ സാഹചര്യത്തില്‍ കോടതി വിധി പ്രസ്താവിക്കുന്നത് നീട്ടിവെക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
1993 മുതല്‍ ഷെരീഫ് കുടുംബം കൈവശം വെച്ചുവരുന്ന അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു.
പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരികെ വരാനുള്ള മോഹങ്ങളാണ് പാക് സുപ്രീംകോടതി അന്ന് അവസാനിപ്പിച്ചത്. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് വിവാദങ്ങളെ തുടര്‍ന്ന് അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2017 ജൂലൈയില്‍ രാജിവയ്ക്കുകയായിരുന്നു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here