ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മകനെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തി

Wed,Jul 04,2018


ഹോംസ്:ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മകന്‍ ഹുദയാഫഹ് അല്‍ ബദ്രി സിറിയയില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹുദയാഫഹ് അല്‍ ബദ്രി കൊല്ലപ്പെട്ടതെന്ന് ഐ.എസിനെ ഉദ്ദരിച്ച് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗ്ദാദിക്ക് രണ്ട് ഭാര്യകളിലുള്ള അഞ്ച് മക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ട അല്‍ബദ്രി. സിറിയന്‍ പ്രവിശ്യയായ ഹോംസില്‍ തെര്‍മല്‍ സ്‌റ്റേഷന്‍ ആക്രമിച്ച സംഘത്തിന്റെ തലവനായിരുന്നു ഇയാള്‍.

തെര്‍മല്‍ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്തിരുന്ന ബദ്രിയുടെ സംഘത്തെ റഷ്യന്‍ സൈന്യവും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യവും സംയുക്തമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ അല്‍ബദ്രി കൊല്ലപ്പെട്ടുവെന്ന് ഐ.എസ് പറയുന്നു. ബാഗ്ദാദി ഇപ്പോഴും ഇറാഖിന്റെ അതിര്‍ത്തിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

2014 മുതലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖും സിറിയയും പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ സര്‍ക്കാര്‍ സൈന്യവുമായി പോരാട്ടത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഐഎസിന് മുകളില്‍ വിജയം നേടി എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാഖ് സര്‍ക്കാറും പാശ്ചാത്യ ശക്തികളും നിരന്തരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഇവിടങ്ങളില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here