വൈദികന്റെ ബാല ലൈംഗിക പീഡനം മറച്ചുവെച്ച ആര്‍ച്ച് ബിഷപ്പിന് ഒരു വര്‍ഷം വീട്ടുതടങ്കല്‍

Tue,Jul 03,2018


മെല്‍ബണ്‍: കത്തോലിക്കാ വൈദികന്റെ ശിശുലൈംഗിക പീഡനം മറച്ചുവെച്ച കുറ്റത്തിന് ആസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പിനെ 12 മാസത്തേക്ക് തടവിന് ശിക്ഷിച്ചു.
1970കളില്‍ ന്യൂ സൗത്ത് വെയില്‍സിലെ വൈദികന്‍ നടത്തിയ ബാല ലൈംഗിക പീഡനം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടി എടുക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്യാതെ രഹസ്യമാക്കിവെച്ചതിനാണ് ആര്‍ച്ച ബിഷപ് ഫിലിപ് വില്‍സണെ 12 മാസത്തേക്ക് തടവിനുശിഷിച്ചത്.
കേസില്‍ ബിഷപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ കോടതി കണ്ടെത്തിയിരുന്നു. ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നതായി വ്യക്തമായിട്ടും മുതിര്‍ന്ന പുരോഹിതന്‍ എന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും പുലര്‍ത്തിയില്ലെന്ന് മജിസ്‌ട്രേറ്റ് റോബര്‍ട്ട് സ്‌റ്റോണ്‍ നിരീക്ഷിച്ചു.
അതേ സമയം തടവ് ശിക്ഷ വീട്ടില്‍ അനുഭവിച്ചാല്‍ മതിയെന്നും ആറുമാസത്തെ പരോളിന് ആര്‍ച്ച് ബിഷപ് അര്‍ഹനായിരിക്കുമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു. എന്നാല്‍ കുറ്റം തെളിയക്കപ്പെട്ടിട്ടും ആര്‍ച്ച് ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫിലിപ് വില്‍സണ്‍ രാജിവെച്ചിട്ടില്ല.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here