" />

തായ് ലാന്‍ഡില്‍ വെള്ളപ്പൊക്കത്തിനിടെ ഒമ്പതുദിവസം ഗുഹക്കുള്ളില്‍ കുടുങ്ങികിടന്ന പന്ത്രണ്ട് ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകനെയും ജീവനോടെ കണ്ടെത്തി

Tue,Jul 03,2018


ബാങ്കോക്: തായ് ലാന്‍ഡില്‍ വെള്ളപ്പൊക്കെത്തിനിടെ ഗുഹക്കുള്ളില്‍ കുടുങ്ങിപ്പോയ പന്ത്രണ്ട് ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകനെയും ജീവനോടെ കണ്ടെത്തി. പക്ഷെ അവരെ പുറത്തുകൊണ്ടുവാരന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് സൂചന.
ഒമ്പത് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പത്താം ദിവസമാണ് താരങ്ങളെ ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരാണെന്ന് തായ്ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു 13 പേരടങ്ങുന്ന സംഘം വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനത്തിനായി പോയ 12 ആണ്‍കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും കനത്ത മഴയെ തുടര്‍ന്ന് ഗുഹക്കുള്ളില്‍ കയറുകയായിരുന്നു.
എന്നാല്‍, ഇവര്‍ ഗുഹയ്ക്കുള്ളില്‍ കയറിയതോടെ മഴ കനക്കുകയും ചുറ്റുമുള്ള പ്രദേശം വെള്ളത്തിലാവുകയും ചെയ്തു.
പമ്പുകള്‍ സ്ഥാപിച്ച് ഗുഹയ്ക്കുളളിലെ വെള്ളം കളയാന്‍ ശ്രമിച്ചിച്ചുവരികയാണ്. മഴ കനത്തതോടെ ജലത്തിന്റെ ഒഴുക്കു ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
യുഎസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘവും രക്ഷാദൗത്യത്തിനു രംഗത്തുണ്ടായിരുന്നു.
അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമായ വൈല്‍ഡ് ബോറിലെ അംഗങ്ങളായ 12 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവരുടെ പരിശീലകനായ ഇക്കാപോല്‍ ജന്താവോങ്ങും ജൂണ്‍ 23ന് ആയിരുന്നു തായ്ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയത്. കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് 11 വയസാണ്.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here