ഹാന്‍ഡ് ബാഗില്‍ പൗഡര്‍ കരുതിയാല്‍ വിമാനയാത്ര എടങ്ങേറാകും

Tue,Jul 03,2018


മെല്‍ബണ്‍: വിമാനയാത്രയ്ക്കിടെ ഹാന്‍ഡ് ബാഗില്‍ പൗഡര്‍ പോലുള്ള വസ്തുക്കള്‍ കരുതുന്നതിന് ഓസ്ട്രേലിയയും ന്യുസീലാന്‍ഡും വിലക്കേര്‍പ്പെടുത്തി.
യുഎസ് ആണ് പൗഡര്‍ രൂപത്തിലുള്ള വസ്തുക്കള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുന്നതിന് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. 350 ഗ്രാമില്‍ താഴെയുള്ളതാണെങ്കില്‍ പോലും പ്രത്യേക പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുകയുള്ളുവെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്.
യുഎസിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളില്‍ ഇത് ബാധകമാക്കും. ഇന്ത്യയില്‍ നിന്നും നിരവധി ഫ്ളൈറ്റുകളാണ് ഈ രാജ്യങ്ങളിലേക്ക് ദിവസവും സര്‍വ്വീസ് നടത്തുന്നത്.
ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ ജൂണ്‍ 30 മുതല്‍ പുതിയ നയം നടപ്പിലാക്കി. വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡണ്‍ഡിന്‍, ക്വീന്‍സ്ടൗണ്‍ എന്നിവിടങ്ങളില്‍ ജൂലൈ 31 മുതലാവും നിയമം പ്രാബല്യത്തില്‍ വരുന്നത്. കുട്ടികള്‍ക്കുള്ള പൗഡറുകളും മരുന്നുകളും വിദേശത്ത് നിന്നും കൊണ്ടു വരുന്നതിനും കൊണ്ട് പോകുന്നതിനും നിര്‍ദ്ദിഷ്ട രേഖകള്‍ ആവശ്യമാണ്. യുഎസ് ട്രാന്‍സ്പോര്‍ട്ട് സെക്യുരിറ്റി അഡ്മിനിസ്ട്രേഷന്‍, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം, ന്യൂസിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവരാണ് സംയുക്തമായി പുതിയ നയം കൊണ്ടുവന്നത്. 350 ഗ്രാമില്‍ താഴെയുള്ള പൗഡറുകള്‍ പ്രത്യേകം പാക്ക് ചെയ്ത് എക്സ് റേ പരിശോധന നടത്തിയ ശേഷമാകും യാത്രക്കാര്‍ക്ക് ലഭിക്കുക.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here