വെള്ളം കയറിയ ഗുഹയില്‍ കുടുങ്ങിയ തായ്ലാന്‍ഡിലെ 12 സ്‌കൂള്‍വിദ്യാര്‍ഥികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷിക്കാന്‍ എട്ടാംദിവസവും തീവ്ര ശ്രമം

Sun,Jul 01,2018


ബാങ്കോക്ക്: വെള്ളം കയറിയ ഗുഹയില്‍ കുടുങ്ങിയ തായ്ലാന്‍ഡിലെ 12 സ്‌കൂള്‍വിദ്യാര്‍ഥികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷിക്കാന്‍ എട്ടാംദിവസവും തീവ്ര ശ്രമം തുടരുന്നു.
അണ്ടര്‍-16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 സ്‌കൂള്‍കുട്ടികളും അവരുടെ കോച്ചുമാണ് വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്.
കനത്തമഴയെത്തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെയാണ് ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ഒരാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെയും കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ഗുഹയില്‍ കുടുങ്ങിപ്പോയ ആ 12 കുട്ടികളുടെയും അവരുടെ കോച്ചിന്റെയും തിരിച്ചുവരവിനായി മെഴുകുതിരിവെളിച്ചത്തില്‍ തായ്‌ലാന്‍ഡിലെ സ്‌കൂള്‍കുട്ടികള്‍ പ്രാര്‍ഥനയിലാണ്.
രക്ഷാപ്രവര്‍ത്തകരെക്കൂടാതെ 45 നാവിക സീല്‍ അംഗങ്ങളുള്‍പ്പെട്ട സൈനികവിഭാഗവും ഗുഹാമുഖത്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. ഗുഹയില്‍നിറഞ്ഞ വെള്ളം പമ്പുചെയ്ത് പുറത്തുകളയുന്നുണ്ടെങ്കിലും മഴ ഈ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഗുഹയില്‍നിന്ന് വെള്ളം നീക്കംചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ഭക്ഷണം, കുടിവെള്ളം, ഫോണ്‍, ടോര്‍ച്ച്, മെഴുകുതിരി, ലൈറ്റര്‍, ഗുഹയുടെ ഭൂപടം എന്നിവയുള്‍പ്പെടുന്ന കിറ്റ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലെ വിടവുകളിലൂടെ ഉള്ളിലേക്ക് ഇടുന്നുണ്ട്. 10 കിലോമീറ്റര്‍ നീളമുള്ളതാണ് ഗുഹ.

Other News

 • 'ലോക മുത്തച്ഛന്‍' നൂറ്റപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here