ഭീകരതയ്ക്ക് പണം: കരിമ്പട്ടികയില്‍ പാക്കിസ്ഥാനും ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

Wed,Jun 27,2018


പാരീസ്: ഭീകരതയ്ക്ക് പണം നല്‍കുന്ന രാഷ്ട്രങ്ങളുടെ കരിമ്പട്ടികയില്‍ പാക്കിസ്ഥാനും ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.
പാരീസില്‍ ചേര്‍ന്ന ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) സമ്മേളനത്തില്‍ നടന്ന അവലോകത്തിലാണ് പാക്കിസ്ഥാനെതിരായ ചര്‍ച്ചകള്‍ സജീവമായത്. അതേസമയം സമ്മേളനത്തില്‍ രാജ്യത്തിന് വേണ്ടി പ്രതിരോധിക്കാന്‍ ഇസ്ലാമാബാദും ഇടക്കാല ധനമന്ത്രി ഷംഷാദ് അക്തറും ശക്തമായി രംഗത്തുവന്നതായാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍, മറ്റ് ഭീഷണികള്‍ എന്നിവയ്‌ക്കെതിരെയും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്ക്കും വേണ്ടി പോരാടാന്‍ 1989 ല്‍ സ്ഥാപിതമായ അന്തര്‍ ഗവണ്‍മെന്റല്‍ സ്ഥാപനമാണ് FATF.
നിലവില്‍ FATF. ന്റെ 'ഗ്രേ ലിസ്റ്റി'ല്‍ ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദപ്രവര്‍ത്തന നയങ്ങള്‍ പാലിക്കാത്തതും തീവ്രവാദ സംഘടനകളിലേക്ക് പണമൊഴുക്കുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുന്നത് ഒഴിവാക്കാനും കരിമ്പട്ടികയില്‍ വരാതിരിക്കാനും ഏതാനും മാസങ്ങളായി തീവ്രപരിശ്രമം നടത്തി വരികയായിരുന്നു. കരിമ്പട്ടികയില്‍ പെടുന്ന പക്ഷം അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ബോധ്യം പാക് ഭരണകൂടത്തെ ഇതിനകം സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഫെബ്രുവരിയില്‍ ഇതിനുള്ള നീക്കം നടന്നെങ്കിലും പാക്കിസ്ഥാന്‍ ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ജൂണ്‍ മാസത്തില്‍ വാച്ച്‌ലിസ്റ്റില്‍ സ്ഥാനം പിടിക്കുമെന്ന് FATF ന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 2012 മുതല്‍ 2015 വരെ പാക്കിസ്ഥാന്‍ FATF ന്റെ ഗ്രേ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നു.
ആറുദിവസം നീളുന്ന പാരീസ് സമ്മേളനത്തിന്റെ അവലോകനം പൂര്‍ത്തിയാകുമ്പോള്‍ ഭീകരസംഘടനകള്‍ക്കു പണമൊഴുകുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ ഉറപ്പായും പാക്കിസ്ഥാന്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാന്റെ ഇടക്കാല ധനമന്ത്രി അക്തറും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും നേരത്തേ തന്നെ പാരീസില്‍ എത്തിയെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 25 ന് പൊതു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ള പാക്കിസ്ഥാനില്‍ ചീഫ് ജസ്റ്റീസ് നാസിര്‍ ഉള്‍ മുല്‍ക്കിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് അധികാരത്തിലുള്ളത്. രാജ്യം കരിമ്പട്ടികയിലും ഉപരോധത്തിലും ഉള്‍പ്പെടുന്നത് ഒഴിവാക്കുന്നതിന് എടുത്തിട്ടുള്ള മുന്‍കരുതലുകളും പദ്ധതികളും FATF അധികൃതരെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമമാവും ധനമന്ത്രിയും കൂട്ടരും നടത്തുക.
നിരോധിത സംഘടനകള്‍ക്കെതിരെ ആഗോളതലത്തില്‍ സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുക്കല്‍ തുടങ്ങിയവ തടയുന്നതിന് വേണ്ടി രാജ്യത്ത് നടപ്പാക്കേണ്ട പുതിയ കരട് പദ്ധതി പാക്കിസ്ഥാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ഏഷ്യാ പസഫിക് ഗ്രൂപ്പ് (എപിജി) നടത്തിയ നിരീക്ഷണം സംബന്ധിച്ച അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് ഇതു തടയുന്നതിനുള്ള പുതിയ മാസ്റ്റര്‍ പ്ലാന്‍ പാക്കിസ്ഥാന്‍ തയ്യാറാക്കിയതെന്നും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പറയുന്നു.
അതേ സമയം കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകര പ്രവര്‍ത്തകര്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുവേണ്ടി ഫെഡറല്‍ ക്യാബിനറ്റ് മീറ്റിങ്ങില്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുകയാണ് ആദ്യം ചെയ്യേതെന്നാണ് എ.പി.ജിയും, FATF ഉം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനുശേഷമാകണം ധനമന്ത്രി അക്തര്‍ അധ്യക്ഷനായുള്ള സമിതിയില്‍ ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യേണ്ടതന്നും നിര്‍ദ്ദേശമുണ്ട്. പുതിയ സമ്മേളനത്തിനു മുന്നോടിയായി FATF ന്റെ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്. ജൂണ്‍ 20ന് പാക്കിസ്ഥാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ പുറപ്പെടുവിച്ച 2018 ലെ നിയമപരിഷ്‌ക്കരണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തീവ്രവാദത്തിനു പണം നല്‍കല്‍ തുടങ്ങിയവ തടയുന്നതിനെതിരെ FATF നിര്‍ദ്ദേശത്തിനു സമാനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരെ FATF മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകളോട് സഹകരിക്കുമെന്ന് ജൂണ്‍ എട്ടിന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ കമ്മിറ്റിയും ഉറപ്പുനല്‍കിയിരുന്നു.

Other News

 • 'ലോക മുത്തച്ഛന്‍' നൂറ്റപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here