വര്‍ഷം തോറും നടത്തുന്ന യു.എസ് വിരുദ്ധ റാലി ഉത്തരകൊറിയ ഉപേക്ഷിച്ചു; അതിര്‍ത്തിയിലെ ആയുധങ്ങള്‍ നീക്കം ചെയ്യും

Tue,Jun 26,2018


സോൾ: കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി അതിർത്തിയില്‍ വിന്യസിച്ചിട്ടുള്ള യുദ്ധായുധങ്ങൾ മാറ്റുന്നതു​ സംബന്ധിച്ച്​ ചർച്ചചെയ്യുമെന്ന്​ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി. ദക്ഷിണ കൊറിയൻ തലസ്​ഥാനമായ സോളിനടക്കം ഭീഷണിയാകുന്ന രീതിയിൽ ആയിരത്തോളം കൂറ്റൻ യുദ്ധോപകരണങ്ങൾ അതിർത്തിയിൽ ഉത്തര കൊറിയ ഒരുക്കിയിട്ടുണ്ട്​. സമാധാനത്തിനായി ഉത്തര-ദക്ഷിണ കൊറിയകള്‍ നടത്തുന്ന ചർച്ചകളുടെ ഭാഗമായാണ്​ പതിറ്റാണ്ടുകളായി ഭീഷണിയായ ആയുധങ്ങൾ നീക്കുന്നത്​ .കൊറിയൻ യുദ്ധാരംഭത്തിന്റെ 68ാം വാർഷികത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച പരിപാടിയിലാണ്‌ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ യാക്​ യോൻ ഇക്കാര്യം പറഞ്ഞത്.

ആദ്യമായാണ്​ ആയുധങ്ങള്‍ നീക്കം ചെയ്യുന്ന കാര്യം കൊറിയൻ രാഷ്​ട്രീയ നേതൃത്വം സ്​ഥിരീകരിക്കുന്നത്​. ഇരു കൊറിയകളുടെയും ഉന്നത സൈനിക നേതൃത്വം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്​ച യോഗം ചേർന്നിട്ടുണ്ട്​. ഇൗ യോഗത്തിൽ യുദ്ധായുധങ്ങൾ നീക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമുണ്ടാകുമെന്നാണ്​ കരുതുന്നത്​.

അതിനിടെ, കൊറിയൻ യുദ്ധ വാർഷികത്തിൽ എല്ലാ വർഷവും ഉത്തര കൊറിയ നടത്തുന്ന അമേരിക്കൻ അധിനിവേശ വിരുദ്ധ റാലി ഇത്തവണ ഉപേക്ഷിച്ചു. കിം ജോങ്​ ഇന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രമ്പും തമ്മിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്​ചയുടെ പശ്ചാത്തലത്തിലാണ്ഉത്തരകൊറിയയുടെ നടപടി.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here