തുര്‍ക്കിയും ഏകാധിപത്യത്തിലേക്ക്; ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉര്‍ദുഗാന് പ്രത്യേക അധികാരങ്ങള്‍

Mon,Jun 25,2018


ഇസ്താംബൂള്‍: ഇസ്ലാമിക രാജ്യമായ തുര്‍ക്കി ഏകാധിപത്യത്തിലേക്ക്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയ വന്‍വിജയത്തിലൂടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പ്രത്യേക എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ലഭിച്ചു.
ഇതോടെ പാര്‍ലമെന്റിന്റ് ദുര്‍ബലമാവുകയും പ്രധാനമന്തി പദം ഇല്ലാതാവുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരം പ്രസിഡന്റിന്റെ കൈകളിലേക്കു വരുന്ന പരിഷ്‌ക്കാരങ്ങളോടെയാണ് ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പൂര്‍ണമായത്. രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കു നീങ്ങും വിധം ഏകാധിപത്യം നടപ്പാവുകയാണെന്ന് ഉര്‍ദുഗാന് എതിരെ മത്സരിച്ച് പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് മുഹറം ഇന്‍സ് പറഞ്ഞു. തുര്‍ക്കിയുടെ സമീപ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വാശിയേറിയതായിരുന്നു ഞായറാഴ്ച പൂര്‍ത്തീകരിച്ചത്. ഉര്‍ദുഗാന് 53 ശതമാനം വോട്ടുകള്‍ ലഭിച്ചു.
പ്രചാരണവേളയില്‍ വലിയ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ചെങ്കിലും മുഹറം ഇന്‍സിന് 31 ശതമാനം വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളു. ദീര്‍ഘകാലമായി പ്രസിഡന്റ് പദവിയിലിരിക്കുന്ന 64 കാരനായ ഉര്‍ദുഗാന് രാജ്യത്ത് വളരെ ശക്തമായ ജനകീയ അടിത്തറയാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക രംഗവും ഉര്‍ദുഗാന്റെ കൈകളില്‍ ഭദ്രമാണ്.
അതേ സമയം ഉര്‍ദുഗാന്‍ വലിയ ആരോപണങ്ങളും നേരിടുന്നുണ്ട്. എതിരാളികളോട് അല്‍പം പോലും സഹിഷ്ണുതയില്ലാത്ത നടപടികളാണ് ഉര്‍ദുഗാന്‍ കൈക്കൊള്ളുന്നത്. പ്രതിപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യുന്ന ഉര്‍ദുഗാന്‍ രാഷ്ട്രീയ എതിരാളികളായ 160,000 പേരെയാണ് ജയിലില്‍ അടച്ചിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പ് വലിയ ഒരു പട്ടാള അട്ടിമറിയും ഉര്‍ദുഗാന്‍ അതിജീവിച്ചിരുന്നു.
പ്രത്യേക അധികാരങ്ങളോടെ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി മാറിയ ഉര്‍ദുഗാനെ ലോക രാഷ്ട്ര തലവന്മാര്‍ അനുമോദിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രത്യേക അഭിനന്ദനം അരിയിച്ചു. അതേ സമയം പാശ്ചാത്യ ലോകം ഉര്‍ദുഗാന്റെ സ്ഥാനലബ്ധിയെക്കുറിച്ച് തിടുക്കത്തില്‍ പ്രതികരിച്ചിട്ടില്ല.

Other News

 • അഫ്ഗാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് താലിബാന്‍ ഭീകര്‍ നടത്തിയ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here