നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റൂവില്‍ കര്‍ഷകരും ഇടയന്മാരും തമ്മിലുണ്ടായ രൂക്ഷമായ ലഹളയില്‍ 86 പേര്‍ കൊല്ലപ്പെട്ടു

Mon,Jun 25,2018


അബൂജ: മധ്യ നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റൂവില്‍ കര്‍ഷകരും ഇടയന്മാരും തമ്മിലുണ്ടായ രൂക്ഷമായ ലഹളയില്‍ 86 പേര്‍ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച മുതലാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ ബെറോം ഗോത്രത്തില്‍ പെട്ട കര്‍ഷകര്‍, ഫുലാനി വിഭാഗത്തില്‍ പെട്ട ഇടയന്മാരെ ആക്രമിച്ചതോടെയാണ് ചെറിയ സംഘര്‍ഷം വളര്‍ന്ന് കൂട്ടക്കൊലയായി മാറിയതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ചത്തെ ലഹളയില്‍ അഞ്ച് ഇടയന്മാരാണ് കൊലചെയ്യപ്പെട്ടത്. തുടര്‍ന്ന് സംഘര്‍ഷം വളരുകയും ശനിയാഴ്ച കര്‍ഷക ഗോത്രത്തിനുനേരെയുണ്ടായ പ്രത്യാക്രമണത്തില്‍ കൂടുതല്‍ കൊലപാതകള്‍ നടക്കുകയായിരുന്നു.
ഈ മേഖലയില്‍ ആദിമ വംശങ്ങള്‍ തമ്മില്‍ ദശകങ്ങളായി ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാലിയിലും നേരത്തെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആക്രമണങ്ങളും കൂട്ടക്കൊലയും നടത്തിയിരുന്നു. സംഗര്‍ഷത്തെ തുടര്‍ന്ന് പ്ലാറ്റൂവില്‍ സര്‍ക്കാര്‍ നിശാനിയമം ഏര്‍പ്പെടുത്തി.
കൂട്ടക്കൊലകള്‍ നടന്ന ഗ്രാമങ്ങളില്‍ അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് സ്‌റ്റേറ്റ് പോലീസ് കമ്മീഷണര്‍ യുണ്‍ഡീ എയ്ദി അറിയിച്ചു.
സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 50 ഓളം വീടുകളും അക്രമികള്‍ തീവെച്ചുനശിപ്പിച്ചു. 15 മോട്ടോര്‍ ബൈക്കുകളും രണ്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here