സൗദിയില്‍ പുതുയുഗപ്പിറവി; സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍; അരലക്ഷം വനിതകള്‍ക്ക് ലൈസന്‍സ്

Sun,Jun 24,2018


റിയാദ്: നൂറ്റാണ്ടുകള്‍ നീണ്ട മതപരമായ വിലക്കിന് അന്ത്യം കുറിച്ച് സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി.
സ്ത്രീ ശാക്തീകരണത്തിന്റെയും അവകാശം ഞായറാൈഴ്ച പുലര്‍ച്ചെ 12 മണിമുതലാണ് പ്രാബല്യത്തില്‍ വന്നത്. ചരിത്രം തിരുത്തിയ പുതുയുഗപ്പിറവിയെ രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമനസോടെയാണ് സ്വീകരിച്ചത്.
ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമെന്ന ദുഷ്‌കീര്‍ത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇഛാശക്തിക്കു മുന്നില്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്ന നിലയില്‍ ട്രാഫിക് നിയമത്തിലെ ഭേദഗതി 2017 സെപ്റ്റംബര്‍ 26 നാണ് സല്‍മാന്‍ രാജാവ് അംഗീകരിച്ചത്.
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനും ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മതിയായ സമയം ലഭിക്കുന്നതിനു വേണ്ടി തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നത് ഇന്നേക്ക് നീട്ടിവെക്കുകയായിരുന്നു.
രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് ഇതോടെ വിരാമമായി. ഈ പുതുയുഗമാറ്റത്തെ സ്വീകരിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കച്ചവട സ്ഥാപനങ്ങളും രംഗത്തുവന്നു. ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചാല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാമെന്നതുള്‍പ്പെടെയാണ് ഓഫറുകള്‍.
നിരവധി സൗദി വനിതകളും വിദേശ വനിതകളും ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ട്. ഏതേദശ ംഅരലക്ഷം വനിതകള്‍ പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
വനിതകളുടെ പക്കലുള്ള വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ മാറ്റിനല്‍കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
ഇതിനു പുറമെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി പുതിയ ലൈസന്‍സുകളും അനുവദിക്കുന്നുണ്ട്.
ഏതാനും യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍ഖസീം യൂനിവേഴ്‌സിറ്റിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബുറൈദയില്‍ അല്‍ഖസീം യൂനിവേഴ്‌സിറ്റി കാമ്പസില്‍ വൈകാതെ ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.
മറ്റു ചില നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്.
അതേ സമയം സ്ത്രീകള്‍ക്കു കൂടി ഡ്രൈവിംഗ് അനുമതി ലഭിച്ചതോടെ മലയാളികളടക്കം ഹൗസ് ഡ്രൈവര്‍മാരായി ജോലിചെയ്യുന്ന തൊഴില്‍ മേകളയില്‍ ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതയും ഉയര്‍ന്നുവന്നിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിനും സ്ത്രീകളെ അനുവദിക്കുന്ന നിയമവും സൗദിയില്‍ പുതുതായി പ്രാബല്യത്തില്‍ വന്നതും വിദേശികളുടെ തൊഴിലവസരങ്ങളെയാണ് ബാധിക്കുക.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here