ഉത്തരകൊറിയ ഇപ്പോഴും ഭീഷണി; ഉപരോധം ഒരു വർഷം കൂടി തുടരുമെന്ന്‌ ട്രമ്പ്

Sat,Jun 23,2018


വാഷിങ്​ടൺ: ഉത്തരകൊറിയയുടെ ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രമ്പ്​. ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയുടെ നേർക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന്​ ട്രമ്പ്​ വ്യക്​തമാക്കി. ഉത്തരകൊറിയക്ക്​ ഏർപ്പെടുത്തിയ ഉപരോധം ഒരു വർഷം കൂടി തുടരാനും ട്രമ്പ്​ ഭരണകൂടം തീരുമാനിച്ചു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചർച്ചകൾക്ക്​ ​േലാകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ്​ ​ട്രമ്പിന്റെ പ്രസ്​താവന. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തിൽ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അമേരിക്ക പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

സിംഗപ്പൂരിൽ നടന്ന സമാധാന ഉച്ചകോടിക്ക്​ ശേഷം ഉത്തരകൊറിയ ആണവ ഭീഷണിയല്ലെന്ന്​ ട്രമ്പ്​ വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ആ നിലപാടിൽ നിന്ന്​ പിന്നോട്ട്​ പോയിരിക്കുകയാണ്​ അമേരിക്കൻ പ്രസിഡൻറ്​.

Other News

 • 'ലോക മുത്തച്ഛന്‍' നൂറ്റപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here