വെനസ്വലയില്‍ പട്ടാളക്കാര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്ര സംഘടന

Fri,Jun 22,2018


ജെനീവ: വെനസ്വലയില്‍ പട്ടാളക്കാര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്ര സംഘടന.
സമരങ്ങള്‍ നടത്തിയവരെ കുറ്റവാളികളെന്ന് മുദ്രകുത്തിയാണ് സുരക്ഷാ സേന യാതൊരു നീതീകരണവുമില്ലാതെ കൊന്നൊടുക്കിയതെന്ന് യുഎന്‍ മുഷ്യാവകാശ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
വീടുകളില്‍ അതിക്രമിച്ചുകയറിയ പട്ടാളക്കാര്‍ നിരവധി ചെറുപ്പക്കാരെ അവിടെവെച്ചുതന്നെ കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അവകാശപ്പെട്ടു.
വെനസ്വലയില്‍ ക്രമസമാധാനം എന്നത് കാണാനേ ഇല്ലെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. അതേ സമയം മനുഷ്യാവകാശ സംബന്ധമായ ആരോപണങ്ങളെല്ലാം നുണകളാണെന്നാണ് വെനസ്വല ഭരണകൂടത്തിന്റെ പ്രതികരണം. വെനസ്വല ഏതാനും വര്‍ഷങ്ങളായി നീണ്ട സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേരാണ് കൊല്ലപ്പെട്ടത്. കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും ഭക്ഷ്യക്ഷാമവും രാജ്യത്തെ ജനങ്ങളെയും ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേ സമയം കടടുത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതോടെ മഡുറോയുടെ വിജയം ഏകപക്ഷീയമായിരുന്നു.

Other News

 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • Write A Comment

   
  Reload Image
  Add code here