പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ ആ​ഡം​ബ​ര വ​സ്​​തു​ക്ക​ളും ഫ​ർ​ണീ​ച്ച​റും വാ​ങ്ങി​: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യയ്‌ക്കെതിരെ കു​റ്റം ചു​മ​ത്തി

Fri,Jun 22,2018


ജെറുസലേം: പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ ആ​ഡം​ബ​ര വ​സ്​​തു​ക്ക​ളും ഫ​ർ​ണീ​ച്ച​റും വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാ​ര്യ സാ​റ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി. ജെറുസലേം ജി​ല്ലാ കോ​ട​തി പ്രോ​സി​ക്യൂ​ട്ട​റാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ക്കാ​ര്യം ഇ​സ്രാ​യേ​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ശ​രി​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ പാ​ച​ക​ക്കാ​ര​നി​ല്ലെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ പു​റ​ത്തു​നി​ന്ന്​ പൊ​തു​ചെ​ല​വി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ സാ​റ​യും അ​വ​രു​ടെ സ​ഹാ​യി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ 97000 ഡോ​ള​ർ ആ​ണ്​ അ​വ​ർ പൊതുപണം ചെലവഴിച്ചത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ സാ​റ നി​ഷേ​ധി​ച്ചി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വും കു​റ്റാ​രോ​പി​ത​നാ​ണ്. നെ​ത​ന്യാ​ഹു​വി​ന്​ അ​നു​കൂ​ല​മാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കാ​നാ​യി പ്ര​മു​ഖ മാ​ധ്യ​മ ഉ​ട​മ​യാ​യ ഷാ​വു​ൽ എ​ലോ​വി​ച്ച്​ ത​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഹീ​ബ്രു വാ​ർ​ത്ത സൈ​റ്റ്​ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പ്ര​തി​ഫ​ല​മാ​യി ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ൾ കൈ​പ്പ​റ്റി​യെ​ന്ന​തു​മാ​ണ്​ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഗു​രു​ത​രം. ബി​സി​ന​സു​കാ​ര​നി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െൻറ ആ​ഡം​ബ​ര​വ​സ്​​തു​ക്ക​ൾ കൈ​പ്പ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇൗ ​കേ​സി​ക​ളി​ലെ​ല്ലാം നി​ര​വ​ധി ത​വ​ണ നെ​ത​ന്യാ​ഹു​വി​നെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. 2019ൽ ​രാ​ജ്യ​ത്ത്​ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാനിരക്കിയാണ്​.

Other News

  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
  • Write A Comment

     
    Reload Image
    Add code here