ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി

Sat,Jun 16,2018


രണ്ടരക്കോടി മെക്സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രമ്പ്. ജി ഏഴ് ഉച്ചക്കോടിക്കിടെയാണ് ഷിന്‍സോ അബേയോട് ട്രമ്പ് ഇത്തരത്തില്‍ സംസാരിച്ചത്. മാത്രമല്ല ഫ്രഞ്ച്‌ പ്രസിഡന്റ് മാക്രോണ്‍ അടക്കമുള്ള ലോക നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടും ട്രമ്പ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പിനെ സംബന്ധിച്ച് കുടിയേറ്റം വലിയൊരു വിഷയമാണെന്നും ട്രമ്പ് പറഞ്ഞു. ഷിന്‍സോ താങ്കള്‍ക്ക് ഇത്തരമൊരു പ്രശ്നമില്ല. പക്ഷെ രണ്ടരക്കോടി വരുന്ന മെക്സിക്കക്കാരെ അങ്ങോട്ടേക്കയച്ച് താങ്കളെ ഓഫീസില്‍ നിന്ന തുരത്താന്‍ എനിക്കാവും ട്രമ്പ് പറഞ്ഞു.

ഷിന്‍സോ അബേയ്ക്ക് പുറമെ ഫ്രഞ്ച് പ്രസിഡന്റ് മാക്രേണിനെ അധിക്ഷേപിച്ചു കൊണ്ടും ട്രമ്പ് പ്രസ്താവനയിറക്കി. നിങ്ങള്‍ ഈ ഇമ്മാനുവേലിനെ അറിയുമായിരിക്കും കാരണം എല്ലാ തീവ്രവാദികളും പാരീസിലാണല്ലോ. ഇറാനിലെ തീവ്രവാദ പ്രശ്‌നങ്ങളെ പരാമര്‍ശിക്കവെ ട്രമ്പ് പറഞ്ഞു ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും ട്രമ്പിന്റെ സംസാരത്തില്‍ അസ്വസ്ഥരായിരുന്നു. പക്ഷെ യുക്തിപരമായ രീതിയില്‍ മൗനം പാലിക്കുകയായിരുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനെ നീചനായ കൊലയാളി എന്നാണ് ട്രമ്പ്‌ വിളിച്ചത്.എന്നാല്‍ ആ പരാമര്‍ശം അഭിനന്ദനമായി കരുതുന്നുവെന്നാണ് ക്ലോഡ് തിരിച്ചടിച്ചത്. ഇറക്കുമതിത്തീരുവ സംബന്ധിച്ച കടുത്ത അഭിപ്രായഭിന്നത പരിഹരിക്കാനാവാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടി സമാപിച്ചത്. അലുമിനിയം, ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതിത്തീരുവ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്‌ ഉറച്ചുനിന്നതിനാല്‍ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഉച്ചകോടിയില്‍ വൈകിയെത്തിയ ട്രമ്പ്‌ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും മുമ്പ് വേദിവിട്ടു. അംഗരാജ്യങ്ങളായ കാനഡ, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ യു.എസ്. ഒപ്പുവെച്ചിരുന്നില്ല.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here