ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്

Sat,Jun 16,2018


ലണ്ടന്‍: ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലാക്കപ്പെട്ട യുവതിക്കും അമ്മയ്ക്കും കോടതി ശിക്ഷ വിധിച്ചു. 22കാരിയായ റിസ്ലൈന്‍ ബോളര്‍ക്ക് 16വര്‍ഷമാണ് കോടതി തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ വെസ്റ്റ് മിനനിസ്റ്റര്‍ പാലസിനു സമീപം ആളുകള്‍ക്ക് നേരെ കത്തി കൊണ്ട് ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റത്തിനാണ് ശിക്ഷ. മകളെ സഹായിച്ചു എന്ന കുറ്റത്തിന് ബോളറുടെ 44 കാരിയായ അമ്മയ്ക്കും ശിക്ഷ വിധിച്ചു. ആറു വര്‍ഷവും ഒമ്പത് മാസവുമാണ് കോടതി അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.

മകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ആക്രമണം ഉണ്ടാവുമെന്ന് മുന്‍ കൂട്ടി അറിഞ്ഞിട്ടും ഉത്തരവാദിത്വപ്പെട്ട രക്ഷിതാവെന്ന നിലയില്‍ ഇത് തടയാന്‍ ഡിച്ച് ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തന്റെ രണ്ട് മക്കളെയും മതമൗലികവാദികളായി വളര്‍ത്തിയതില്‍ നാലുമക്കളുള്ള ഈ അമ്മയ്ക്ക് പങ്കുണ്ടെന്നും അവര്‍ക്കാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തില്‍ പങ്കെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

റിസ്ലൈനിന്റെ സഹോദരി സഫ ബോളറാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരക. സിറിയയിലെ ഐഎസില്‍ ചേരാന്‍ 16 വയസ്സില്‍ ഇറങ്ങിപുറപ്പെട്ടവളാണവള്‍. ഐഎസ് തീവ്രവാദിയായ നവീദ് ഹുസൈനെ ഓണ്‍ലൈനില്‍ വെച്ചാണ് സഫ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഗ്രനേഡും തോക്കും ഉപയോഗിച്ച് ആക്രമണം നടത്താന്‍ സഫയെ ഉപദേശിക്കുന്നത് ഇയാളാണ്.എന്നാല്‍ റാഖയില്‍ ബോംബോറില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

പിന്നീട് സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിടുകയും അത് പാളി സഫ പിടിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് സഫ ആക്രമണത്തിന് സഹോദരി റിസ്ലൈനെ ചുമതലപ്പെടുത്തുന്നത്. എന്നാല്‍ സഫയുടെ എല്ലാ നീക്കങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും നിരീക്ഷണത്തിലായിരുന്നു. ഒരു ഫോണ്‍ സംഭാഷണത്തില്‍ ടീ പാര്‍ട്ടിയെ കുറിച്ച് ഇവര്‍ സംസാരിക്കുന്നുണ്ട്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന തീമില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കാമെന്ന് റിസ്ലൈന്‍ സഹോദരിയോട് ഫോണില്‍ പറയുന്നുണ്ട്. ഇതെല്ലാം ആക്രമണത്തിനുള്ള കോഡ് ഭാഷയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ആക്രമണത്തിന് മുമ്പേ യുവതിയെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here