പാപ്പര്‍ ഹര്‍ജി നടപടി മറികടക്കാന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ നയതന്ത്ര പരിരക്ഷ തേടി ബോറിസ് ബെക്കര്‍

Fri,Jun 15,2018


ലണ്ടന്‍: ജര്‍മനിയുടെ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ പാപ്പര്‍ ഹര്‍ജി നടപടിയില്‍ നിന്ന് തലയൂരാന്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്‌പോര്‍ട്‌സ് അറ്റാഷെ എന്ന പദവിയുടെ നയതന്ത്ര പരിരക്ഷ തേടുന്നു. മൂന്നുവട്ടം വിമ്പിള്‍ഡണ്‍ ചാമ്പ്യനായ ബെക്കര്‍ ഏപ്രിലിലാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്‌പോര്‍ട്‌സ് അറ്റാഷെയായി ചുമതലയേറ്റത്. പ്രതിഫലം വാങ്ങാതെ നല്‍കുന്ന സേവനമാണിത്. ഈ പദവിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന പാപ്പര്‍ ഹര്‍ജി നടപടികളില്‍ നിന്ന് താരത്തിന് നയതന്ത്ര പരിരക്ഷയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ വാദിച്ചു.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, ഹ്യുമാനിറ്റേറിയന്‍ കാര്യങ്ങള്‍ക്കുള്ള ആഫ്രിക്കന്‍ രാജ്യത്തിന്റെ യൂറോപ്യന്‍ യൂണിയനിലെ അറ്റാഷെയായിട്ടാണ് ബെക്കറെ നിയോഗിച്ചിട്ടുള്ളത്. നയതന്ത്ര പ്രതിനിധികള്‍ക്കുള്ള 1961 ലെ നിയമപ്രകാരം തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നാണ് ബെക്കര്‍ വാദിക്കുന്നത്. താരത്തിന്റെ അവകാശവാദം സാധുതയുള്ളതാണെന്ന് നിരീക്ഷിച്ച നിയമ വിദഗ്ധന്‍ മാര്‍ക് സ്റ്റീഫന്‍സ്, നയതന്ത്ര പരിരക്ഷ ദുരുപയോഗിക്കുന്നതിനെതിരേ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബെക്കറിന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കണമെന്നും, അദ്ദേഹത്തിന്റെ സ്വകാര്യ കാര്യങ്ങളുമായി ബന്ധപ്പെട്ട പാപ്പര്‍ ഹര്‍ജിയില്‍ നയതന്ത്ര തലത്തില്‍ ബന്ധപ്പെടുത്തുന്നത് ഉചിതമല്ലെന്നും ആഫ്രിക്കന്‍ രാജ്യത്തെ മാര്‍ക് സ്റ്റീഫന്‍സ് ഓര്‍മിപ്പിച്ചു. ബ്രിട്ടനില്‍ താസിക്കുന്ന ബെക്കറിനെ 2017 ജൂണിലാണ് പാപ്പരായി പ്രഖ്യാപിച്ചത്. കടബാധ്യത കുറയ്ക്കാന്‍ വിമ്പിള്‍ഡണ്‍ ട്രോഫി ഉള്‍പ്പെടെ പലതും താരം വിറ്റ വരികയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ചില ബാങ്കുകാരും, ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് അനീതിപരമായ മാര്‍ഗത്തിലൂടെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ബെക്കര്‍ വാദിക്കുന്നു.
പാപ്പര്‍ ഹര്‍ജി പ്രഖ്യാപനമുണ്ടായി ഒമ്പതു മാസത്തിനു ശേഷം ഏപ്രിലിലാണ് വോളന്റിയര്‍ സ്‌പോര്ട്‌സ് അറ്റാഷെയായി ബെക്കറിനെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് നിയോഗിച്ചത്. ആഗോള പ്രശസ്തനായ ബെക്കറിനെപ്പോലുള്ള ഒരാള്‍ തന്റെ രാജ്യത്തെ പിന്തുണയ്ക്കാന്‍ തയാറായതില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഫൗസ്റ്റിന്‍ തൗദ്രെ അന്ന് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തന്നാലാവുന്നത് ചെയ്യുമെന്ന് ബെക്കര്‍ പറഞ്ഞിരുന്നു. ബ്രസല്‍സിലുള്ള സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ എംബസിയില്‍ ബെക്കറിന് ഓഫീസ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Other News

 • ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ കൗമാരപ്രായക്കാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാവില്ല; പൗരത്വം റദ്ദാക്കുന്നു
 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയെയും പാക്കിസ്ഥാനെയും പഴി ചാരുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനീസ് മീഡിയ
 • ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍; പാക്കിസ്ഥാന്‍ കോടതി വിധി റദ്ദാക്കണം, കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണം
 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • Write A Comment

   
  Reload Image
  Add code here