ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു

Fri,Jun 15,2018


യു.​എ​ൻ: ഗാസയിലെ ഇസ്രായേല്‍ വെടിവെപ്പില്‍ പാലസ്തീന്‍ പ്രക്ഷോഭകാരികള്‍ മരിച്ച സംഭവത്തില്‍ യു.എന്‍ പൊതു സഭ പ്രതിഷേധം രേഖപ്പെടുത്തി. 120 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ബു​ധ​നാ​ഴ്​​ച​യാ​ണ്​ പ്ര​മേ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ സി​വി​ലി​യ​ൻ​മാ​ർ​ക്ക്​ നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ കാ​ര​ണം ഹമാസിന്റെ നി​ല​പാ​ടാ​ണെ​ന്ന യു.​എ​സ്​ വാ​ദ​ത്തെ​സ​ഭ ത​ള്ളി. ഗാസയി​ലെ​യും വെ​സ്​​റ്റ്​ ബാ​ങ്കി​ലെ​യും പാലസ്തീക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീകരിക്കണമെന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​ബ്​-​മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി തു​ർ​ക്കി​യും അ​ൽ​ജീ​രി​യ​യു​മാ​ണ്​ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. 120 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ എ​ട്ടു രാ​ജ്യ​ങ്ങ​ൾ എ​തി​രാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. 45 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ യു.​എ​ന്നി​ലെ പാലസ്തീൻ പ്ര​തി​നി​ധി റി​യാ​ദ്​ മ​ൻ​സൂ​ർ വോട്ടെടുപ്പിന്‌ മു​മ്പ്​ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ്ര​മേ​യം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ചി​ല അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര നേ​ട്ട​ങ്ങ​ൾ​ക്കാ​യി യു.​എ​ന്നി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ നീ​ങ്ങു​ക​യാ​ണെ​ന്നും യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി ച​ർ​ച്ച​യി​ൽ ആ​രോ​പി​ച്ചു.

Other News

  • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
  • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
  • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
  • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
  • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
  • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
  • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
  • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
  • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
  • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
  • Write A Comment

     
    Reload Image
    Add code here