ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി

Wed,Jun 13,2018


സിംഗപ്പൂര്‍: മുഖ്യ ശത്രുവായി പരിഗണിക്കപ്പെട്ടുപോന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് പ്രശംസ. അതേസമയം യു.എസിന്റെ സഖ്യകക്ഷിയായ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് താക്കീതും. സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് ട്രമ്പ് എടുത്ത നിലപാട് ചര്‍ച്ചയായി. ജി7 ഉച്ചകോടിക്ക് ശേഷം ട്രമ്പിനെ വിമര്‍ശിച്ച ജസ്റ്റിന്‍ ട്രൂഡോയുടെ നടപടി കാനഡയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്. വ്യാപാരത്തില്‍ യു.എസിനെ ചൂഷണം ചെയ്യാന്‍ സഖ്യകക്ഷികളെ അനുവദിക്കില്ലെന്നും ട്രൂഡോയുടെ വിമര്‍ശനം താന്‍ ശ്രവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. '' എയര്‍ഫോഴ്‌സ് വണ്ണില്‍ 20 ടെലവിഷനുകളുള്ള കാര്യം ട്രൂഡോയ്ക്ക് അറിയില്ലേ'' എന്നായിരുന്നു ട്രമ്പിന്റെ ചോദ്യം.

എന്നാല്‍ ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന് ട്രമ്പ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും സ്മാര്‍ട്ടാണെന്നും തമാശക്കാരനാണെന്നുമായിരുന്നു കിമ്മിനെക്കുറിച്ചുള്ള കമന്റ്. നേരത്തെ സിംഗപ്പൂര്‍ ഉച്ചകോടിയുടെ തുടര്‍ച്ചയായി ദക്ഷിണ കൊറിയയുമായി ചേര്‍ന്നു നടത്തുന്ന സൈനികാഭ്യാസങ്ങള്‍ അമേരിക്ക റദ്ദാക്കുകയാണെന്ന് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. 'വാര്‍ ഗെയിംസ്' എന്നു വിശേഷിപ്പിക്കപ്പെടാറുള്ള സൈനികാഭ്യാസങ്ങള്‍ ദക്ഷിണ കൊറിയയില്‍ നടത്തുമ്പോള്‍ തദ്ദേശിയ സേനയും അവടെ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ സേനയുമാണ് അതില്‍ പങ്കെടുത്തിരുന്നത്. പരിപൂര്‍ണ്ണ ആണവ നിരായൂധീകരണത്തിന് തയ്യാറാണെന്ന് ഉത്തരകൊറിയയും അറിയച്ചതോടെ ഉച്ചകോടി വിജയമാകുകയും ചെയ്തു. അരനൂറ്റാണ്ടുകാലത്തിലധികം നീണ്ടുനിന്ന ശത്രുതയ്ക്കാണ് ഇതോടെ താല്‍ക്കാലിക ശമനം വന്നത്.

അതേസമയം കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയതിന് സഖ്യകക്ഷികളില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ ട്രമ്പ് സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചു. ആതിഥേയനായ ട്രൂഡോ നടത്തിയ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി പറയാനും അദ്ദേഹം മടിച്ചില്ല. കൂടാതെ ഇറക്കുമതി വാഹനങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കി. കൂടുതല്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് കാനഡയും തിരിച്ചടിച്ചതോടെ സഖ്യകക്ഷികള്‍ തമ്മില്‍ വ്യാപാരയുദ്ധം ആസന്നമായി.

Other News

 • ഇന്തോനേഷ്യന്‍ ഫെറി അപകടത്തില്‍ കാണാതായത് 180 പേര്‍; തോബ തടാകത്തില്‍ തിരച്ചില്‍ തുടരുന്നു
 • ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ്; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി
 • യു.​എ​സും ദ​.കൊ​റി​യ​യും സൈ​നി​കാ​ഭ്യാ​സം ഇൗ​യാ​ഴ്​​ച നി​ർ​ത്തി​വെ​ക്കും
 • ഇന്തോനേഷ്യയില്‍ കാണാതായ വനിതയെ പെരുമ്പാമ്പിന്റെ ഉദരത്തില്‍ കണ്ടെത്തി
 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • Write A Comment

   
  Reload Image
  Add code here