ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം

Wed,Jun 13,2018


സിയോള്‍: സിംഗപ്പൂരില്‍ നടന്ന കിം-ട്രമ്പ് ഉച്ചകോടിയുടെ വിജയത്തെയും മേഖലയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് പുലര്‍ത്തിയ സഹകരണ മനോഭാവത്തേയും വാനോളം പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ മാധ്യമം.
ഉത്തരകൊറിയയോട് ട്രമ്പ് വളരെ ഉദാരമായ നിലപാടാണ് കൈക്കൊണ്ടതെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യുഎസ് നടത്തി വന്നിരുന്ന സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് ട്രമ്പ് പുലര്‍ത്തിയ ജാഗ്രതയും താല്പര്യവും പ്രശംസനീയമാണെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുമെന്ന ട്രമ്പിന്റെ പ്രസ്താവനയെയും കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു. ഉത്തരകൊറിയയും യുഎസും തമ്മില്‍ ഭാവിയില്‍ ശക്തമായ ബന്ധം ഉണ്ടാകുമെന്ന പ്രത്യാശകളും അവര്‍ പങ്കുവെച്ചു.
ഉത്തര കൊറിയക്കുമേല്‍ നടപ്പാക്കിയിരുന്ന ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യപ്പെടുന്നതായി ചൊവ്വാഴ്ച സിംഗപ്പൂര്‍ ഉച്ചകോടിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഉടന്‍ തന്നെ ഇത് നടപ്പായേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഇരു നേതാക്കളും അവരുടെ രാജ്യം സന്ദര്‍ശിക്കുവാന്‍ പരസ്പരം ക്ഷണിച്ചതായും നേതാക്കള്‍ വളരെ സന്തോഷത്തോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here