യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി

Tue,Jun 12,2018


ഏഡന്‍ : ആഭ്യന്തര യുദ്ധം മൂര്‍ച്ഛിച്ച യെമനിലെ ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന വിമതരായ ഹൂത്തികള്‍ക്കെതിരെ ആക്രമണം തടുങ്ങി.
യുദ്ധം അവസാനിപ്പിച്ച് പിന്‍വാങ്ങുന്നതിന് ഹൂത്തികള്‍ക്ക് നല്‍കിയ അന്ത്യശാസനത്തിന്റെ സമയം അവസാനിച്ചതിനെതുടര്‍ന്നാണ് വിമതര്‍ക്ക് ആഘിപത്യമുള്ള യെമനിലെ പ്രമുഖ തുറമുഖമായ ഹുദൈദയില്‍ സഖ്യസേന ആക്രമണം നടത്തിയത്. തുറമുഖ നഗരത്തിനെതിരായ ആക്രമണം വലിയ ആള്‍ നാശത്തിനും മഹാ വിപത്തുക്കള്‍ക്കു കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
കുറഞ്ഞത് രണ്ടര ലക്ഷം പേരെ യുദ്ധം നേരിട്ടു ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഭയപ്പെടുന്നത്. യുദ്ധത്തിന്റെ കെടുതികളില്‍ വലയുന്ന യെമനിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്ന പ്രധാന കവാടമായ തുറമുഖം തകര്‍ക്കപ്പെട്ടാല്‍ അത് വ്യാപകമായ ദുരിതം വിതയ്ക്കുമെന്നാണ് സംഘടകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
യുദ്ധം മൂലം അടിയന്തര ജീവിത സാഹചര്യങ്ങള്‍പോലും ലഭ്യമല്ലാത്ത 70 ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നതും ഹുദൈദ തുറമുഖം വഴിയാണ്.
സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ നെറ്റ് വര്‍ക്കാണ് ഹുദൈദ തുറമുഖം വിണ്ടെടുക്കുന്നതിന് കരയുദ്ധവും വ്യോമാക്രമണവും ശക്തമാക്കിയ വിവരം അറിയിച്ചത്. തുറമുഖ നഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ നടന്നതായും അല്‍അറബിയ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച് കലാപമുണ്ടാക്കുന്ന ഹൂത്തി വിമതര്‍ക്ക് പിന്മാറാന്‍ നല്‍കിയിരുന്ന അന്ത്യശാസനം അവഗണിച്ചതിനെതുടര്‍ന്നാണ് ആക്രമണം തുടങ്ങിയതെന്ന് യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി പ്രസ്താവനയിലൂടെ അറിയിച്ചു.

Other News

 • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
 • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
 • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
 • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
 • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
 • ഭീതി വിട്ടൊഴിയുന്നില്ല; കൊളംബോയിലെ ബസ് സ്റ്റാന്‍ഡില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ ഐ.എസും? ചാവേറുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍, ന്യൂസിലന്‍ഡിലെ കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമോ...
 • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം; 207 പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here