ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന

Tue,Jun 12,2018


സിംഗപ്പൂര്‍: ഐതിഹാസികമായ കൂടിക്കാഴ്ച പൂര്‍ത്തിയായി. തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും സംയുക്ത പ്രസ്താവന ഇറക്കി. സിങ്കപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്ച ഇടയാക്കിയെന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുണപരമായ പുരോഗതിയുണ്ടായി. പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകും. കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കിം വ്യക്തമാക്കി. നിര്‍ണായക മാറ്റത്തിന് ലോകം സാക്ഷ്യംവഹിക്കുമെന്നും കിം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കൊറിയന്‍ പ്രവിശ്യയെ ആണവമുക്തമാക്കുന്നതിന് സംയുക്ത പരിശ്രമം നടത്തുമെന്ന് പ്രസ്താവന പറയുന്നു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി സമാധാനവും സംതൃപ്തിയും ഉറപ്പുവരുത്താന്‍ സംയുക്തമായി യത്‌നിക്കും. ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ യു.എസ് സന്നദ്ധമാണെന്ന് പ്രസ്താവനയില്‍ ട്രമ്പ് പറഞ്ഞിട്ടുണ്ട്. പ്രസ്താവന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പുതിയ ബന്ധത്തിന്റെ തുടക്കമെന്ന് സംയുക്തപ്രസ്താവനയെ യു.എസ് സ്റ്റേറ്റ സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചു. അതേസമയം ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ ചൈന രംഗത്തുവന്നു.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here