ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും

Mon,Jun 11,2018


സിംഗപ്പൂര്‍: ചരിത്രം കുറിക്കുന്ന ഉച്ചകോടിക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ട്രമ്പ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. കൊറിയന്‍ ഉപദ്വീപ് ആണവ വിമുക്തമാക്കുന്നതു സംബന്ധിച്ച് പൊതുധാരണ എത്താനുള്ള തീവ്രശ്രമത്തിലായിരുന്നു തിങ്കളാഴ്ച ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍. ഉച്ചകോടി സുഗമമായി നടക്കുമെന്ന് ട്രമ്പ് പറഞ്ഞത് ഏറെ പ്രതീക്ഷ ഉണര്‍ത്തന്നുണ്ട്.
സിംഗപ്പൂര്‍ നഗരത്തില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള സെന്റോസാ ദ്വീപിലെ കാപ്പെല്ലാ ഹോട്ടലില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ഇരു നേതാക്കളും കൂടിക്കാണുന്നതോടെ ഉച്ചകോടിക്കു തുടക്കമാകും. രണ്ടു നേതാക്കളും തമ്മില്‍ നേരിട്ട് സംഭാഷണം നടത്തിയതിനു ശേഷമായിരിക്കും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇവര്‍ക്കൊപ്പം ചര്‍ച്ചയില്‍ ചേരുക. ഏതാനും മാസങ്ങള്‍ക്ക മുമ്പു വരെ അസാധ്യമെന്നു തോന്നിയിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഒരു സിറ്റിംഗ് അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ലോകനേതാക്കളില്‍ ഏറ്റവും അകന്നു നില്‍ക്കുന്ന നേതാക്കളിലൊരാളായ കിം തിങ്കളാഴ്ച വൈകുന്നേരം സംഗപ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറാവുകയും, കാണികള്‍ക്ക് മന്ദഹസിച്ച് അഭിവാദ്യമര്‍പ്പിച്ചതും ഏറെ കൗതുകമുണര്‍ത്തി. ഒരു കൂടിക്കാഴ്ച കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും, കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്ന സമാധാന പ്രക്രിയയ്ക്ക് തുടക്കമിടാന്‍ കഴിയുന്നതു തന്നെ വലിയ കാര്യമാണെന്നും ട്രമ്പ് നിരീക്ഷിച്ചിട്ടുണ്ട്. പ്രവചനാതീതരായ രണ്ടു നേതാക്കള്‍ കൂടിക്കാണുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ആര്‍ക്കും ഒരൂഹവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here