ബാലലൈംഗികതയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി കുറ്റക്കാരനെന്ന് കോടതി

Sat,Jun 09,2018


വത്തിക്കന്‍ സിറ്റി: ബാലലൈംഗികതയുമായി ബന്ധപ്പെട്ട വലിയൊരു ശേഖരം ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും, കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന കുറ്റത്തിന് അമേരിക്കയില്‍ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുള്ള മോണ്‍. കാര്‍ലോ ആല്‍പെബെര്‍ട്ടാ കാപ്പെല്ല കുറ്റക്കരനാണെന്ന് വത്തിക്കാന്‍ മജിസ്‌ട്രേറ്റ് കണ്ടെത്തി. കേസില്‍ ഇനി വിചാരണ നേരിടേണ്ടതുണ്ട്.
വത്തിക്കാന്‍ പ്രതിനിധിയായി വാഷിംഗ്ടണില്‍ സേവനമുനഷ്ഠിച്ചു വരവേയാണ് മോണ്‍.കാപ്പെല്ല ആരോപണ വിധേയനായത്. വത്തിക്കാന്റെ ഒരു നയതന്ത്ര പ്രതിനിധിയുടെ കൈവശം നിയമവിരുദ്ധമായ ബാലലൈംഗികത സംബന്ധിച്ച നിരവധി അശ്ലീല ചിത്രങ്ങളുടെ ശേഖരമുണ്ടെന്നും അദ്ദേഹത്തിന്റെ നയതന്ത്ര പരിരക്ഷ നീക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഗസ്റ്റില്‍ വത്തിക്കാനോട് അഭ്യര്‍ഥിക്കുകയായിരുന്നു. വത്തിക്കാന്‍ ഈ നടപടിക്ക് അനുമതി നല്‍കിയില്ലെങ്കിലും മോണ്‍. കാപ്പെല്ലയെ തിരികെ വിളിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വത്തിക്കാനിലെ ചെറിയ കോടതി മുറിയില്‍ ജൂണ്‍ 22 ന് കേസിന്റെ വിചാരണ ആരംഭിക്കും. പുരോഹതിരുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസില്‍ നിരവധി ആരോപണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന കത്തോലിക്കാ സഭയ്ക്ക് മറ്റൊരു തലവേദനയായി ഈ കേസ് മാറിയിട്ടുണ്ട്. ബാല ലൈംഗിക പീഢന കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കോളിളക്കം സൃഷ്ടിച്ച ചിലിയിലെ 34 ബിഷപ്പുമാരും കഴിഞ്ഞ മാസം സ്ഥാത്യാഗം ചെയ്യാന്‍ മാര്‍പാപ്പയ്ക്കു മുന്നില്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
കാനഡ സന്ദര്‍ശിച്ച അവസരത്തില്‍ ബാലലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും ഇന്റര്‍നെറ്റിലൂടെ വിതരണം ചെയ്യുകയും ചെയ്തുവെന്ന കുറ്റത്തിന് മോണ്‍. കാപ്പെല്ലയ്‌ക്കെതിരേ കാനഡയിലെ വിന്‍ഡ്‌സറിലുള്ള പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വത്തിക്കാന്‍ മോണ്‍.കാപ്പെല്ലയെ തിരികെ വിളിച്ചതിനു ശേഷമാണ് കാനഡയുടെ നീക്കമുണ്ടായത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വത്തിക്കാന്‍ അംബാസഡറായിരിക്കെ ആണ്‍കുട്ടികളെ പണം നല്‍കി വിളിച്ചു വരുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്ന കേസില്‍ ആരോപണ വിധേയനായ മുന്‍ ആര്‍ച്ച്ബിഷപ് ജോസഫ് വെസോലേവിസ്‌കിയുടെ കേസിനു ശേഷം ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമാണ് മോണ്‍.കാപ്പെല്ലയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ആര്‍ച്ച്ബിഷപ് ജോസഫ് വെസോലേവിസ്‌കിയെ വത്തിക്കാന്‍ തിരിച്ചു വിളിക്കുകയും അറസ്റ്റു ചെയ്യുകയും സ്ഥാനമാനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. വത്തിക്കാന്‍ കോടതില്‍ വിചാരണ ആരംഭിക്കാനിരിക്കെ 2015 ല്‍ അറുപത്തിയേഴാം വയസില്‍ അദ്ദേഹം മരിച്ചു.

Other News

 • അഫ്ഗാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് താലിബാന്‍ ഭീകര്‍ നടത്തിയ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here