സിറിയയിലെ വ്യോമാക്രമണം: സൈനികരെ പിന്‍വലിക്കരുതെന്ന ആവശ്യം ട്രമ്പ് അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

Mon,Apr 16,2018


പാരീസ്: വിമത സേനയെ സഹായിക്കുവാനായി സിറിയയില്‍ എത്തിയ യുഎസ് സഖ്യസേനയെ അവിടെ നിന്ന് പിന്‍വലിക്കരുതെന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റു ട്രമ്പുമായി ധാരണയിലെത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
സഖ്യ സേനയെ ദീര്‍ഘകാലത്തേക്ക് സിറിയയില്‍തന്നെ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ട്രമ്പിനെ ബോധ്യപ്പെടുത്താനായെന്നും മാക്രോണ്‍ വെളിപ്പെടുത്തി.
സിറിയയില്‍ നിന്ന് അധികം വൈകാതെ യുഎസ് സേന പിന്മാറുമെന്ന് ഈ മാസം ആദ്യം ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദൗമയില്‍ സിറിയ രാസായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നതിനെതുടര്‍ന്ന് ശനിയാഴ്ച സിറിയയുടെ രാസായുധ സംഭരണകേന്ദ്രങ്ങളിലേക്ക് യുഎസ്-യു.കെ-ഫ്രാന്‍സ് സഖ്യസേന മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
അതേ സമയം ആക്രമണം നിയന്ത്രിതമാക്കി നിലനവിര്‍ത്തണമെന്നും ട്രമ്പിനോട് താന്‍ ആവശ്യപ്പെട്ടതായി മാക്രോണ്‍ വെളിപ്പെടുത്തി.
സിറിയയില്‍ സഖ്യസേന നടത്തിയ ശനിയാഴ്ചയിലെ ആക്രമണത്തിനുമുമ്പ് സിറിയന്‍ വിഷയത്തില്‍ ട്രമ്പ് മാക്രോണ്‍ കൂട്ടുകെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തുകയും സിറിയയില്‍ സഖ്യസേന നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.
അതേ സമയം മാക്രോണിന്റെ പ്രസ്താവനയ്ക്കു പിന്നാലെ യുഎസ് ദൗത്യത്തിന് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പ്രസ്താവിച്ചു.
സിറിയയിലെ യുഎസ് സൈന്യം മാതൃരാജ്യത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങണമെന്നു തന്നെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ആഗ്രഹിക്കുന്നതെന്നും അതിന് മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് സാറാ വ്യക്തമാക്കിയത്.
എന്നാല്‍ സിറിയയില്‍ നാശം വിതയ്ക്കുന്ന ഭീകര സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിനെ പരിപൂര്‍ണമായും നശിപ്പിക്കുന്ന കാര്യത്തില്‍ യുഎസ് നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സാഹചര്യത്തിലും അമേരിക്കന്‍ സേന അനിശ്ചിതമായി സിറിയയില്‍ തുടരേണ്ടതില്ല എന്ന് വെള്ളിയാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ബാഷര്‍ അഇല്‍ അസദിന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ പോരാടുന്ന കുര്‍ദ്ദുകളുടെയും അറബ് മിലിഷ്യകളുടെയും സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനെ സഹായിക്കുവാനായി 2000 ത്തോളം യുഎസ് സൈനികരാണ് സിറിയയില്‍ എത്തിയിട്ടുള്ളത്.

Other News

  • കിം​ ജോങ്​ ഉൻ ദക്ഷിണ കൊറിയയില്‍ ; മൂൺ ജെ സ്വീകരിച്ചു
  • ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
  • മൃതശരീരങ്ങള്‍ നിരത്തിവെച്ച് എക്‌സിബിഷന്‍: ഓസ്‌ട്രേലിയയില്‍ സംഘടകളുടെ പ്രതിഷേധം
  • ലോകത്തെ മൂന്നാമത്തെ ആണവ ശക്തിയാകാന്‍ പാക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്
  • നാലുവയസുകാരനെ കാലുകൊണ്ട് തട്ടി വീഴ്ത്തിയ ഗര്‍ഭിണിയായ യുവതിക്കെതിരെ വന്‍ പ്രതിഷേധം
  • ചൈനയിലെ കരോക്കേ ബാറിലുണ്ടായ അഗ്നിബാധയില്‍ 18 പേര്‍ പൊള്ളലേറ്റു മരിച്ചു; ഒരാള്‍ അറസ്റ്റില്‍
  • ഉത്തരകൊറിയക്കെതിരായി ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു; നടപടി സമാധാന ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍
  • ഉത്തരകൊറിയയില്‍ വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍ പെട്ട് 36 മരണം
  • അഫ്ഗാനിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു
  • തെക്കന്‍ ചൈനയില്‍ ഡ്രാഗണ്‍ ബോട്ടുകള്‍ മുങ്ങി 17 തുഴച്ചില്‍കാര്‍ മരിച്ചു
  • എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനം; ബ്രിട്ടന്‍ ആഘോഷത്തിമിര്‍പ്പില്‍; വീഡിയോ കാണാം
  • Write A Comment

     
    Reload Image
    Add code here