Can't Select Database

ആഗോള സമ്മര്‍ദ്ദം ഫലിച്ചു: ഹാഫിസ് സയീദിനെ പാക്കിസ്ഥാന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു

Tue,Feb 13,2018


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്റെ നടപടി. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വ, ലഷ്‌കറെ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയില്‍ ഉള്‍പ്പെടും.

1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാരിസില്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാകിസ്ഥാന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി പാകിസ്ഥാനെ 'ഗ്രേ' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയും അമേരിക്കയും യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന. ഫെബ്രുവരി 18 മുതല്‍ 23 വരെയാണ് യോഗം. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.

Other News

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി; വധു ആത്മീയ ഉപദേശക ബുഷ്റ മനേക
 • റഷ്യയിലെ ക്രിസ്തീയ ദേവാലയത്തില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം: ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു
 • ഇറാനില്‍ വിമാനം തകര്‍ന്നുവീണു; 60 യാത്രക്കാരും 6 ജീവനക്കാരും മരിച്ചതായി സംശയം
 • പാക്കിസ്ഥാനില്‍ നിന്നുള്ള ഹജ്ജ് വാളന്റിയര്‍ സംഘത്തില്‍ ഭിന്ന ലിംഗക്കാരെയും ഉള്‍പ്പെടുത്തി
 • യു.എന്‍ രക്ഷാസമിതി അംഗത്വത്തിനുള്ള ഇന്ത്യന്‍ നീക്കത്തെ പിന്തുണച്ച് ഇറാന്‍; 130 കോടി ജനങ്ങളുള്ള രാജ്യത്തിന് വീറ്റോ അധികാരം ഇല്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി
 • പാക്കിസ്ഥാന്‍ സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കും; മേഖലയില്‍ പുതിയ ചേരിതിരിവ് ഉണ്ടായേക്കുമെന്ന് സൂചന, ഇറാനും ഖത്തറിനും അസംതൃപ്തി
 • നേപ്പാളി കോണ്‍ഗ്രസിന്റെ പരാജയം: പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ രാജിവെച്ചു; കമ്മ്യൂണിസ്റ്റ് നേതാവ് ഖഡ്ഗ പ്രസാദ് ഓലി അടുത്ത പ്രധാനമന്ത്രി
 • പാര്‍ട്ടി സമര്‍ദ്ദം ഫലം കണ്ടു; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
 • ദക്ഷിണകൊറിയയിലെ പിയോങ് ചാങ് വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ നല്‍കേണ്ടത് 2.6 ദശലക്ഷം ഡോളര്‍
 • ലണ്ടന്‍ സിറ്റി വിമാനത്താവളത്തിനടുത്ത് രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here