ബ്രസല്‍സ്: മാള്‍ട്ടയുടെ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് പദ്ധതി നിര്‍ത്തലാക്കണമെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ പൗരത്വം വിലയ്ക്കു നല്‍കാനുള്ളതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതി വിധി മാനിക്കുന്നതായും അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മാള്‍ട്ട സര്‍ക്കാര്‍ പ്രതികരിച്ചു.
2015 മുതല്‍ നൂറു കോടി രൂപയിലധികമാണ് ഈ പദ്ധതിയിലൂടെ രാജ്യം നേടിയതെന്നും മാള്‍ട്ട സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ധനികര്‍ക്ക് യൂറോപ്പില്‍ എവിടെയും പൗരത്വം വിലയ്ക്കു വാങ്ങാന്‍ പറ്റുന്ന സാഹചര്യമാണ് അടുത്തിടെ വരെ ഉണ്ടായിരുന്നത്.
എന്നാല്‍ കുറ്റകൃത്യങ്ങളും ഭീകരതയും വര്‍ധിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിദേശികള്‍ക്കു പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് പറയുന്നത്.