ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും വര്‍ണാഭമായി

Thu,Nov 08,2018


ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 വര്‍ഷങ്ങളിലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനവും സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇല്ലിനോയിലെ ആദ്യ അമേരിക്കന്‍ ഇന്ത്യന്‍ വംശജനായ സ്റ്റേറ്റ് സെനറ്റര്‍ റാം വില്ലിവലം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ വംശജനായ താന്‍ എങ്ങനെ വന്നുവെന്നും തന്നാലാവുന്ന സഹായം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.
പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വിശിഷ്ടാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിച്ചു. ഫോമ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാനാ മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട്, ഫൊക്കാന ജോ. ട്രഷറര്‍ പ്രവീണ്‍ തോമസ്, ഷാജന്‍ കുര്യാക്കോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കേരളത്തില്‍ അനുഭവപ്പെട്ട പ്രളയക്കെടുതിയില്‍ ഫെയ്‌സ്ബുക്കിലൂടെ 1.65 മില്യണ്‍ ഡോളര്‍ സമാഹരിച്ച അരുണ്‍ നെല്ലാമറ്റത്തിനെയും ടീമിനെയും യോഗത്തില്‍ അനുമോദിച്ചു.
ഷിക്കാഗോയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും ക്ലബുകളുടെയും പ്രതിനിധികളും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് മാത്യു എബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷനു വേണ്ടി ജോര്‍ജ് പണിക്കര്‍, ജോര്‍ജ് പാലമറ്റം(കേരള അസോസിയേഷന്‍) , ടോണി ദേവസ്യ (കെയര്‍ ആന്‍ഡ് ഷെയര്‍) , അജികുമാര്‍ ബാസ്‌ക്കര്‍ (കലാക്ഷേത്ര), ബീന വള്ളിക്കളം (ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍), സ്‌കറിയാ തോമസ് (മലയാളി റസ്പിരേറ്ററി കെയര്‍ ), മാറ്റ് വിലങ്ങാട്ടുശ്ശേരില്‍ (റേഡിയോളജി അസോസിയേഷന്‍), ജോസ് ഞാറവേലില്‍ (ഷിക്കാഗോ ട്രാന്‍സിറ്റ് അസോസിയേഷന്‍ ), ആഷ്‌ലി ജോര്‍ജ് (പോസ്റ്റല്‍ അസോസിയേഷന്‍ ), ജോസ് മണക്കാട്ട് (സോഷ്യല്‍ ക്ലബ് ), സന്തോഷ് കുര്യന്‍ (കോസ്‌മോ പൊളിറ്റിക്കല്‍ ക്ലബ് ), സണ്ണി വള്ളിക്കളം (ഇംപീരിയല്‍ ക്ലബ് ), ക്ലബ് ഷിബു അഗസ്റ്റ്യന്‍ (ഫ്രണ്ട് ആര്‍.എസ്. ), സ്റ്റാന്‍ലി കളരിക്കമുറിയില്‍ (ഗ്ലന്‍വ്യൂ മലയാളി അസോസിയേഷന്‍), ഡാനി കൊച്ചുവീട്ടില്‍ (സോക്കര്‍ ക്ലബ് ), ടോമി മെത്തിപ്പാറ (ലോ ആന്റ് ഓര്‍ഡര്‍ ), സിനു പാലക്കത്തടം (മെയില്‍ നഴ്‌സസ് അസോസിയേഷന്‍), അനില്‍ മെത്തിപ്പാറ (യൂത്ത് പ്രതിനിധി ) എന്നിവരും ആശംസകളര്‍പ്പിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം അവതാരകനായി മീറ്റിംഗ് നിയന്ത്രിച്ചു. ജോ. സെക്രട്ടറി സാബു കട്ടപ്പുറം, സ്‌പോണ്‌സര്‍മാരെ സദസിന് പരിചയപ്പെടുത്തി. വിവിധ ഡാന്‍സുകളും ശ്രുതിമധുരമായ ഗാനങ്ങളും പരിപാടികളും മാറ്റ ്കൂട്ടി.
ലീലാ ജോസഫും ആഗ്നസ് തെങ്ങുംമൂട്ടിലും കലാപരിപാടികളുടെ അവതാരകരായി. ബാബു മാത്യു, ഷാബു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, കാല്‍വിന്‍ കവലയ്ക്കല്‍, മേഴ്‌സി കുര്യാക്കോസ്, ആല്‍വിന്‍ ഷിക്കോര്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ജസി വിന്‍സി, മനോജ് അച്ചേട്ട്, സജി മണ്ണഞ്ചേരില്‍, ഫിലിപ്പ് ലൂക്കോസ്, സന്തോഷ് കുര്യന്‍, സന്തോഷ് കാട്ടുക്കാരന്‍, ഷൈനി ഹരിദാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ജിതേഷ് ചുങ്കത്ത് നന്ദി പറഞ്ഞു.
ജോഷി വള്ളിക്കളം


Other News

 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • 'പ്രതിഭോത്സവം 2018' വര്‍ണാഭമായി
 • Write A Comment

   
  Reload Image
  Add code here