ഹൂസ്റ്റണില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവമായി

Thu,Oct 11,2018


ഹൂസ്റ്റണ്‍: അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന ഇടക്കാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍തികളുടെ പ്രചാരണം ഹൂസ്റ്റണില്‍ സജീവമായി. യു.എസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന പ്രസ്റ്റണ്‍ കുല്‍ക്കര്‍ഇി, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.പി ജോര്‍ജ്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ മൂന്നിലേക്കു മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവര്‍ സംയുക്തമായും, ഒറ്റയ്ക്കും ഹൂസ്റ്റണിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും വോട്ടു തേടുകയും ചെയ്തു.
ഹൂസ്റ്റണിലെ വിവിധ പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്‌കുകളിലുമെത്തി സ്ഥാനാര്‍ഥികള്‍ വിശ്വാസികളെ നേരില്‍ കണ്ട് സംഭാഷണം നടത്തുകയുണ്ടായി. ഓരോ സ്ഥാനാര്‍ഥികളും തങ്ങളുടെ അജന്‍ഡകള്‍ വോട്ടര്‍മാരെ ധരിപ്പിച്ചു. ഇവിടങ്ങളിലൊക്കെ വോട്ടര്‍ രജിസ്‌ട്രേഷനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു. ബാബു തെക്കേക്കര, പദ്മ ശ്രീനിവാസന്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി.
ഒക്‌ടോബര്‍ 22 മുതല്‍ നവംബര്‍ രണ്ടു വരെയാണ് ഏര്‍ലി വോട്ടിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് വോട്ടിംഗ് സമയം. നവംബര്‍ ആറിനാണ് പൊതുതെരഞ്ഞെടുപ്പ്.
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളി, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളി, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി, ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി, സെന്റ് പോള്‍ ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി, ലിവിംഗ് വാട്ടേഴ്‌സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് സ്റ്റാഫോര്‍ഡ്, ഗുരുവായൂരപ്പന്‍ ടെമ്പിള്‍, മറിയം ഇസ്ലാമിക് സെന്റര്‍, സ്റ്റാഫോര്‍ഡ് മോസ്‌ക് തുടങ്ങിയ ആരാധനാ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമിന്റെ ഭാഗമായി എത്തിയിരുന്നു.


Other News

  • ഡിസ്‌കവറി പ്രോഗ്രാമില്‍ ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താനുള്ള ന്യൂയോര്‍ക്ക് മേയറുടെ നീക്കം ഭരണഘടനാവിരുദ്ധം
  • അനധികൃതമായി ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം; ട്രമ്പ് ഫൗണ്ടേഷന്‍ അടച്ചുപൂട്ടി
  • ഫാമിലി - യൂത്ത് കോണ്‍ഫറന്‍സ്; രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടത്തി
  • 'പിയാനോ'യ്ക്ക് പുതുസാരഥ്യം
  • കെ.എച്ച്.എം.എന്നിന് പുതിയ ഭരണസമിതി
  • മാഗ് വോളിബോള്‍ ടൂര്‍ണമെന്റ്; ഹൂസ്റ്റണ്‍ നൈറ്റ്‌സ് 'എ' ടീമിനു കിരീടം
  • ന്യൂയോര്‍ക്കില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ഗൂഗിള്‍ പുതിയ കാമ്പസ് സ്ഥാപിക്കുന്നു; 2022 ല്‍ പുതിയ കാമ്പസ് പ്രവര്‍ത്തനക്ഷമമാകും
  • 'ഭാഷക്കൊരു ഡോളര്‍'പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു
  • ലീജിയന്‍ ഓഫ് മേരിയുടെ സുവര്‍ണ ജൂബിലി ആഘോഷിച്ചു
  • ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതിയ സാരഥികള്‍
  • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
  • Write A Comment

     
    Reload Image
    Add code here