ഫൊക്കാന ഫൗണ്ടേഷന് പുതിയ ഭാരവാഹികള്‍

Wed,Sep 12,2018


ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്ന ഫൊക്കാന ഫൗണ്ടേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍) - ചെയര്‍മാന്‍, സണ്ണി മറ്റമന (ഫ്‌ളോറിഡ) - വൈസ് ചെയര്‍മാന്‍ , വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി സി) - സെക്രട്ടറി , സിറിയക് കൂവക്കാട് (ഷിക്കാഗോ) - കമ്മിറ്റി മെമ്പര്‍ എന്നിവരാണ് പുതിയ ഭാരവാഹികളെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു.
ഫൊക്കാനയുടെ മുന്‍ വൈസ് പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവും, 2012ല്‍ ഹൂസ്റ്റണില്‍ നടന്ന കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു ഏബ്രാഹം ഈപ്പന്‍. രണ്ടുതവണ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) പ്രസിഡന്റ് ആയിരുന്നു.
സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ അനേക വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പുതിയ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും, കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുക എന്നതാണ് ഈ രണ്ടു വര്‍ഷത്തെ ലക്ഷമെന്നും പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവര്‍ പറഞ്ഞു.
ശ്രീകുമാര്‍ ഉണ്ണിത്താന്‍


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • Write A Comment

   
  Reload Image
  Add code here