ഹൂസ്റ്റണ്‍ ഫൊറോനാ ബൈബിള്‍ കലോത്സവം ഡാളസില്‍

Wed,Sep 12,2018


ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് റീജിയണിലെ ഹൂസ്റ്റണ്‍ ഫൊറോനാ തല ബൈബിള്‍ കലോത്സവം ഒക്‌ടോബര്‍ 20 ന് ഡാളസിലെ ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഡാളസ് എന്നിവിടങ്ങളിലെ ക്‌നാനായ കാത്തലിക് ദേവാലയങ്ങളാണ് ഫൊറോനാ തല മത്സരത്തില്‍ പങ്കെടുക്കുക. ഇടവക തല മത്സരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് ഫൊറോന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുന്നത്.
കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് സഭാ - സമുദായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ ഭക്തിഗാന ആലാപനം, ബെബിള്‍ കഥ പറച്ചില്‍, ഗ്രൂപ്പ് ഡാന്‍സ്, ലേഖന - കഥാ - കവിതാ രചനാ മത്സരം, പുരാതനപ്പാട്ട്, ബൈബിള്‍ ക്വിസ്, നടവിളി തുടങ്ങി വിവിധ മത്സരങ്ങള്‍ ബൈബിള്‍ കലോത്സവത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇടവകതല മത്സരങ്ങള്‍ക്കു ശേഷം ഒക്‌ടോബര്‍ 13 നു മുമ്പായി ഫൊറോനാ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്നും, മൂന്നു ദേവാലയങ്ങളുടെയും നേതൃത്വത്തില്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി കമ്മിറ്റികള്‍ രൂപീകരിച്ചു വരികയാണെന്നും സംഘാടകര്‍ അറിയിച്ചു.


Other News

  • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
  • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
  • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
  • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
  • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
  • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
  • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
  • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
  • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
  • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
  • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
  • Write A Comment

     
    Reload Image
    Add code here