വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്‌​ 17 വ​യ​സ്സ്​; ഇനിയും തിരിച്ചറിയാത്തവരായി 1100 പേർ

Wed,Sep 12,2018


ന്യൂ​യോ​ർ​ക്ക്​: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന് 17 വര്‍ഷം കഴിയുമ്പോഴും മരിച്ചവരില്‍ തിരിച്ചറിയാത്തവരായി 1100 പേരുണ്ടെന്ന് റിപ്പോര്‍ട്ട്. ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച 2,753 ആ​ളു​ക​ളി​ൽ 1,642 പേ​രെ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. ലാ​ബി​ലെ ജീ​വ​ന​ക്കാ​ർഇ​ര​ട്ട ടവര്‍ ചാരം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആ​ക്ര​മ​ണം ന​ട​ന്ന സ്​​ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ൾ മ​രി​ച്ചു​വെ​ന്ന്​ ക​രു​തു​ന്ന​വ​രു​ടെ ബന്ധുക്കളുടെ ഡി.​എ​ൻ.​എ​യു​മാ​യി യോ​ജി​പ്പി​ച്ചു​നോ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ ന​ട​ത്തു​ന്ന​ത്​. ആ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത 22,000 ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​തു​വ​രെ 15 പ്രാ​വ​ശ്യ​മെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടാ​കും. സൗ​ത്ത്​ ടവറിന്റെ 89ാം നി​ല​യി​ൽ സാ​മ്പ​ത്തി​ക വി​ശ​ക​ല​ന വി​ദ​ഗ്‌​ധ​നാ​യി ജോ​ലി​ചെ​യ്​​തി​രു​ന്ന സ്​​കോ​ട്ട്​ ജോ​ൺ​സ​നെ തി​രി​ച്ച​റി​ഞ്ഞ​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ന​ന്ദി​വാ​ക്കും ജോലിയിലൂടെ ല​ഭി​ക്കു​ന്ന മാ​ന​സി​ക സം​തൃ​പ്​​തി​യു​മാ​ണ്​ ത​ങ്ങ​ളു​ടെ ആ​വേ​ശ​മെ​ന്ന്​ ടീ​മി​ലെ ക്രി​മി​ന​ലി​സ്​​റ്റാ​യ വെ​റോ​ണി​ക കാ​നോ പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട ഉ​റ്റ​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഇ​വ​ർ​ക്ക്​ ല​ഭ്യ​മാ​കു​ന്നു. 2001 സെ​പ്റ്റം​ബ​ര്‍ 11ന് ​രാ​വി​ലെ 8.46നാ​ണ് 110 നി​ല​ക​ളു​ണ്ടാ​യി​രു​ന്ന സെന്റര്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് സൗദി കേന്ദ്രമായ അല്‍ക്വയ്ദ ഭീ​ക​ര​ര്‍ റാ​ഞ്ചി​യെ​ടു​ത്ത വി​മാ​നം ഇ​ടി​ച്ചു​ക​യ​റ്റി ത​ക​ര്‍ത്ത​ത്.

ഓ​പ​റേ​ഷ​ന്‍ പ​െൻറ്​ ബോ​ട്ടം എ​ന്നാ​യി​രു​ന്നു ഈ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ന​ല്‍കി​യി​രു​ന്ന ര​ഹ​സ്യ​പേ​ര്. പേ​ൾ​ഹാ​ർ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം യു.​എ​സ്​ ക​ണ്ട ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മെ​ന്ന നി​ല​യി​ൽ 9/11 ച​രി​ത്ര​ത്തി​ലെ പേടിപ്പെടുത്തുന്ന ഏ​ടാ​യി എ​ന്നും നി​ല​നി​ല്‍ക്കും.


Other News

  • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
  • മാഗിന് നവ സാരഥികള്‍
  • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
  • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
  • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
  • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
  • യുഎസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്; മതില്‍ നിര്‍മാണ ഫണ്ട് ഡ്രീമര്‍മാരില്‍ നിന്ന് ഈടാക്കണം
  • അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ച എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് അത് എത്രകാലം തുടരാനാകും എന്ന ആശങ്ക വര്‍ധിക്കുന്നു; വിഷയം കോടതിയുടെ പരിഗണനയില്‍
  • ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളും തണുത്തു വിറയ്ക്കുന്നു; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • മോസ്‌കോയിലെ ട്രമ്പ് ടവര്‍: ബുസ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി മ്യൂള്ളര്‍, ട്രമ്പിന് ആശ്വാസം
  • രണ്ടാമത് ട്രമ്പ് - കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്‌നാം വേദിയാകുമെന്ന് കരുതപ്പെടുന്നു
  • Write A Comment

     
    Reload Image
    Add code here