പതിനായിരക്കണക്കിനു മുസ്ലിംകളെ തടങ്കലിലാക്കിയ നടപടി; ചൈനീസ് അധികൃതര്‍ക്കും കമ്പനികള്‍ക്കുമെതിരേ അമേരിക്ക ഉപരോധം പരിഗണിക്കുന്നു

Tue,Sep 11,2018


വാഷിംഗ്ടണ്‍ ഡി സി: ചെനയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള സിങ്കയാങ് പ്രവിശ്യയില്‍ പതിനായിരിക്കണക്കിനു മുസ്ലിംകളെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള നടപടിക്കെതിരേ ഉയര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ട്രമ്പ് ഭരണകൂടം പരിഗണിക്കുന്നു. തടങ്കലിലാക്കപ്പെട്ടവരില്‍ ഏറിയ പങ്കും ഉയിഗര്‍ എന്ന മുസ്ലിം വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. സിങ്കിയാങ് പ്രവിശ്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള തടങ്കല്‍ പാളയങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടുണ്ട്.
ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ചൈനയ്‌ക്കെതിരേ ട്രമ്പ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യ നടപടിയാകും ഇത്. വടക്കു കിഴക്കന്‍ ചൈനയില്‍ ഉയിഗര്‍ വിഭാഗത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സര്‍വൈലന്‍സ് ടെക്‌നോളജി ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ക്കും, കമ്പനികള്‍ക്കും വില്‍ക്കുന്ന നടപടി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ ചൈന നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം മാസങ്ങളായി വൈറ്റ്ഹൗസിന്റെയും, ട്രഷറി - സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഏഴ് ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിന്‍ എന്നിവരോട് ആവശ്യപ്പെടുകയായിരുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ചൈനയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നത് തടയുന്ന സമീപനമാണ് പ്രസിഡന്റ് ട്രമ്പ് ഇതുവരെ പുലര്‍ത്തിയിരുന്നതെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദം തടയാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കില്ലെന്നു സൂചനയുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര യുദ്ധത്തിനു തുടക്കമിട്ടതിനു പിന്നാലെ ഉപരോധ നടപടികള്‍ കൂടി വരുന്നത് ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ കാരണായേക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. മുസ്ലിംകളെ തടങ്കലിലാക്കിയ നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ യു.എന്‍ അധികൃതരും, ചൈനീസ് നയതന്ത്ര പ്രതിനിധികളും തമ്മില്‍ കടുത്ത വാക്കുതര്‍ക്കം ഉണ്ടായതാണ്.


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here