ബാല ലൈംഗിക പീഢന കേസില്‍ തെറ്റായി 50 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് 'ലാബ്രഡോര്‍' രക്ഷകനായി

Tue,Sep 11,2018


സലേം (ഓറിഗണ്‍): അര നൂറ്റാണ്ടു കാലം ജയിലില്‍ അഴിക്കുള്ളില്‍ കഴിയേണ്ട സാഹചര്യത്തില്‍ നിന്ന് ജോഷ്വാ ഹോണര്‍ എന്ന 42 കാരനെ രക്ഷിച്ചത് ഒരു 'ലാബ്രഡോര്‍' നായയാണ്. ബാലലൈംഗിക ചൂഷണ കുറ്റം ചുമത്തി 2017 ലാണ് ജോഷ്വായെ ജയിലില്‍ അടച്ചത്. പോലീസില്‍ ജോഷ്വാ ചെയ്ത കുറ്റം പറയാതിരിക്കാന്‍ തന്റെ മുന്നില്‍ വച്ച് ലാബ്രഡോര്‍ നായയെ വെടിവച്ചു കൊന്നുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം. ജോഷ്വാ വെടിവച്ചു കൊന്നുവെന്ന് ആരോപിക്കപ്പെട്ട 'ലാബ്രഡോര്‍' നായ ജീവനോടെ ഉണ്ടെന്ന് നോണ്‍ പ്രോഫിറ്റ് ലീഗല്‍ ഓര്‍ഗനൈസേഷനായ ഓറിഗണ്‍ ഇന്നസന്‍സ് പ്രൊജക്ട് കണ്ടെത്തുകയായിരുന്നു.
ജോഷ്വായെ 50 വര്‍ഷത്തേക്കു ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഏകകണ്ഠമായിരുന്നില്ല. 'ലാബ്രഡോര്‍' നായ ജിവനോടെ ഉണ്ടെന്ന ജോഷ്വായുടെ വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നിയ ഓറിഗണ്‍ ഇന്നസന്‍സ് പ്രൊജക്ട് ഈ കേസ് വീണ്ടും അന്വേഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്കല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ജോണ്‍ ഹുമ്മല്‍ അന്വേഷണത്തില്‍ സഹകരിക്കാമെന്ന് ഏപ്രിലില്‍ സമ്മതിച്ചു. 'ലാബ്രഡോര്‍' നായയുടെ പുതിയ ഉടമസ്ഥരെ കണ്ടെത്താന്‍ ഇവര്‍ നടത്തിയ ശ്രമം മാസങ്ങള്‍ക്കു ശേഷം ലക്ഷ്യം കണ്ടു. ലൂസി എന്ന 'ലാബ്രഡോര്‍' നായയെയാണ് ജോഷ്വാ കൊലപ്പെടുത്തിയതായി പരാതിക്കാരി ആരോപിച്ചിരുന്നത്. നായയെ കണ്ടെത്തിയ സാഹചര്യത്തില്‍ ജോഷ്വായെ ജയില്‍ മോചിതനാക്കാനും കേസില്‍ വീണ്ടും വിചാരണ നടത്താനും അപ്പീല്‍ കോടതി ഉത്തരവിട്ടു.
ഈ വിഷയത്തില്‍ പരാതിക്കാരിയുടെ സത്യവാങ്മൂലമെടുക്കാന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും ഇവരെ കാണാന്‍ കൂട്ടാക്കാതെ അവര്‍ ഓടിപ്പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാമത് വിചാരണ നടത്താനുള്ള നീക്കം കോടതി ഉപേക്ഷിക്കുകയും, ജോഷ്വായെ നിരുപാധികം മോചിപ്പിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഊരാക്കുടുക്കില്‍ നിന്ന് തന്നെ രക്ഷിച്ചതിന് സന്നദ്ധ സംഘടനയ്ക്കും ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും ജോഷ്വാ നന്ദി അറിയിച്ചു. ഭാര്യ കെല്ലിയുമൊത്ത് തന്റെ ജീവിതം വീണ്ടും ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Other News

 • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
 • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
 • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
 • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
 • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
 • മാഗിന് നവ സാരഥികള്‍
 • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
 • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
 • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here