'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് കരുത്താര്‍ജിക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി പത്തു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിക്കുന്നു

Tue,Sep 11,2018


വാഷിംഗ്ടണ്‍ ഡി സി: മൂന്നു പതിറ്റാണ്ടിനു ശേഷം അമേരിക്കയുടെ കിഴക്കന്‍ തീരത്ത് എത്തുന്ന ഏറ്റവും രൂക്ഷമായ ചുഴലി കൊടുങ്കാറ്റായി 'ഫ്‌ളോറന്‍സ്' മാറുമെന്ന് കാലവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ചതോടെ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നോര്‍ത്ത് - സൗത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ചുഴലിക്കാറ്റ് രാക്ഷസരൂപിയാണെന്നും, ജീവന് ഭീഷണി ഉയര്‍ത്തുന്നതായി മാറുമെന്നും നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പത്രസേമ്മേളനത്തില്‍ പറഞ്ഞു.
നോര്‍ത്ത് - സൗത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പത്തു ലക്ഷത്തോളം പേരെയാണ് ഈ നിര്‍ദേശം ബാധിക്കുക എന്നു കണക്കാക്കപ്പെടുന്നു. ചഴലിക്കാറ്റ് കരയില്‍ പതിക്കുന്നതിന്റെ ഏതാനും മൈല്‍ അകലെയാണ് സൗത്ത്‌പോര്‍ട്ടിലെ ബ്രുണ്‍സ്‌വിക് ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും നൂറ് മൈല്‍ അകലെ വരെ അതിന്റെ പ്രതിധ്വനി അനുഭവപ്പെടുന്നുണ്ടെന്നും സൗത്ത് കരോലിനയിലെ ഡബ്ലു.സി.ബി.ഡി ടിവി യുടെ ചീഫ് മെട്രോളജിസ്റ്റ് റോബ് ഫ്‌ളവര്‍ പറഞ്ഞു.
വിര്‍ജീനിയയിലെ നാവിക കേന്ദ്രത്തില്‍ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ നാവിക സേനയുടെ 30 കപ്പലുകള്‍ കടലിലേക്കു മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. സൗത്ത് കരോലിനയിലെ കടല്‍തീര മേഖലയില്‍ താമസിക്കുന്ന എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ഗവര്‍ണര്‍ ഹെന്ററി മക് മാസ്റ്റര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ വീടു വിടണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. വ്യാഴാഴ്ച കരയില്‍ പതിക്കുമ്പോഴേക്കും ചുഴലികൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അതീവ അപകടകാരിയായ കൊടുങ്കാറ്റായി തന്നെ ഇതിനെ കണക്കാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കു.


Other News

 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
 • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
 • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
 • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
 • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
 • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
 • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
 • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here