ഡാളസ് കേരള അസോസിയേഷന്‍ പിക്‌നിക് സെപ്റ്റംബര്‍ 22 ന്

Tue,Sep 11,2018


ഗാര്‍ലന്റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക പിക്‌നിക് സെപ്റ്റംബര്‍ 22ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ വച്ചു നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാ-കായിക മത്സരങ്ങളും ബാര്‍ബിക്യു, കപ്പ, സംഭാരം തുടങ്ങിയ കേരളീയ ഭക്ഷണ വിഭവങ്ങളും ഉണ്ടായിരിക്കും.
കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ പരിപാടികളാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നതെന്നും എല്ലാവരേയും പിക്‌നിക്കില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായും കോ ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു മാത്യു (972-302-8026), ഓസ്റ്റിന്‍ സെബാസ്റ്റിയന്‍ (812-494-4235) എന്നിവരുമായി ബന്ധപ്പെടുക.
പി.പി. ചെറിയാന്‍


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here