ന്യൂജേഴ്‌സിയില്‍ ക്‌നാനായ കാത്തലിക് ചര്‍ച്ച് ആശീര്‍വാദം ശനിയാഴ്ച

Tue,Sep 11,2018


ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സിയിലെ കാര്‍ടററ്റില്‍ ക്‌നാനായ കാത്തലിക്ക് മിഷന്‍ ന്യൂജേഴ്‌സി - സ്റ്റാറ്റന്‍ ഐലന്‍ഡ് വാങ്ങിയ ദേവാലയത്തിന്റെ ആശീര്‍വാദവു ംപുതിയ ഇടവകയുടെ സ്ഥാപനവും സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ 9.30 നു നടക്കും.
ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് എന്നു പേരിട്ടിരിക്കുന്ന ദേവലയത്തിന്റെയും ഇടവകയുടെയും ആശീര്‍വാദം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും.
രാവിലെ 9.30 ന് അതിഥികള്‍ക്കു സ്വീകരണം. 10 മണിക്കു പള്ളിയുടെ കൂദാശ. 10.30നു വി. കുര്‍ബാന. 12.30നു പൊതുസമ്മേളനം. ഫാ. റെനി കട്ടേല്‍ ആണ് മിഷന്‍ ഡയറക്ടറും വികാരിയും. ജോസ്‌കുഞ്ഞ് ചാമക്കാലായില്‍, ലൂമോന്‍ മാന്തുരുത്തില്‍. ഷാജി വെമ്മേലില്‍, പീറ്റര്‍ മാന്തുരുത്തില്‍ എന്നിവര്‍ ട്ര്സ്റ്റിമാരായി സേവനം ചെയ്യുന്നു.


Other News

 • ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കില്‍ നാമജപയാത്ര നടത്തി
 • സി.എം.എ ക്രിസ്മസ് - പുതുവത്സര ആഘോഷം ജനുവരി അഞ്ചിന്
 • കാലിഫോര്‍ണിയയിലെ കാട്ടു തീ: മരണ സംഖ്യ 31 ആയി
 • മഴയെ തുടര്‍ന്ന് അമേരിക്കന്‍ പട്ടാളക്കാരുടെ സെമിത്തേരി സന്ദര്‍ശനം റദ്ദാക്കിയ ട്രമ്പിന് നിശിത വിമര്‍ശനം
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി നവം. 17 ന്
 • ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ട്രോഫി നേടി
 • ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി അമേരിക്ക സന്ദര്‍ശിക്കുന്നു
 • ഡോ. ബീനാ ഇണ്ടിക്കുഴിയെ അനുമോദിച്ചു
 • കാലിഫോര്‍ണിയ : കാട്ടുതീയില്‍ സര്‍വ നാശം തുടരുന്നു; മരണ സംഖ്യ 25 ആയി
 • കാലിഫോര്‍ണിയയില്‍ മൂന്ന് കാട്ടുതീ വന്‍ നാശം വിതയ്ക്കുന്നു; രണ്ടര ലക്ഷം പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു, 11 മരണം
 • നൈനയുടെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തി
 • Write A Comment

   
  Reload Image
  Add code here