പെട്രോള്‍ വില; ചൈനയേയും ജപ്പാനേയും പിന്നിലാക്കി ഇന്ത്യ കുതിക്കുന്നു

Tue,Sep 11,2018


ന്യൂഡല്‍ഹി: ചൈനയെയും ജപ്പാനെയും പിന്നിലാക്കി പെട്രോള്‍ വിലയില്‍ ഇന്ത്യ കുതിക്കുന്നു.
മുംബൈയില്‍ ലിറ്ററിന് 88 രൂപ 35 പൈസയില്‍ എത്തിയതോടെയാണ് ഇന്ത്യയിലെ ഉയര്‍ന്ന വില ജപ്പാന്റെ ഉയര്‍ന്നവിലയെ മറികടന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 കടന്നു. കഴിഞ്ഞയാഴ്ചയാണ് പെട്രോള്‍ വിലയില്‍ ചൈനയുടെ 80 രൂപ 90 പൈസ ഇന്ത്യ മറികടന്നത്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു അതേസമയം, പാകിസ്ഥാനില്‍ ഇന്നത്തെ വില 54 രൂപ 11 പൈസയാണ്. അമേരിക്കയില്‍ 57 രൂപ 56 പൈസയും. ജപ്പാനില്‍ ഇന്ന് പെട്രോളിന്റെ ഏറ്റവും ഉയര്‍ന്ന വില ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 87.18 ആണ്. ചൈനയില്‍ 80 രൂപ 90 പൈസയും. ഇന്ധനത്തിന് ഉയര്‍ന്ന പരിസ്ഥിതി സംരക്ഷണ സെസ് പിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ഇപ്പോള്‍ വിലയില്‍ (ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍) ഇന്ത്യക്കു മുന്നിലുള്ളത്.
നടക്കുന്നത് നികുതി കൊള്ള; ഒരു ലിറ്റര്‍ പെട്രോളിന് നികുതിയും കമ്മീഷനും മാത്രം 46 രൂപയോളം
ജര്‍മനിയില്‍ 115 രൂപയും ബ്രിട്ടനില്‍ 116 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഫ്രാന്‍സിലും ഗ്രീസിലും ഇറ്റലിയിലും 130 രൂപ. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ വിലയാണ്.
ഇന്ധനത്തിന് ഉയര്‍ന്ന നികുതി പിരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ നയം നടപ്പാക്കുന്ന രാജ്യങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന വിലയുള്ളത്. ഇന്ന് ഏറ്റവും കുറവ് വില എണ്ണ ഉത്പാദക രാജ്യമായ വെനസ്വേലയിലാണ്. ലിറ്ററിന് 61 പൈസ മാത്രം. ഇറാനില്‍ 20 രൂപ 47 പൈസ, സുഡാനില്‍ 24 രൂപ 51 പൈസ, കുവൈത്തില്‍ 24 രൂപ 90 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വില രൂപയിലാക്കുമ്പോഴുള്ള നിരക്ക്.


Other News

 • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
 • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
 • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
 • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
 • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
 • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
 • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • Write A Comment

   
  Reload Image
  Add code here