അമേരിക്കക്കാര്‍ക്കെതിരേ നടപടി എടുത്താല്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കയുടെ ഭീഷണി

Mon,Sep 10,2018


വാഷിംഗ്ടണ്‍ ഡി സി: അമേരിക്കക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടു പോയാല്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ യുദ്ധകാലത്ത് കരുതല്‍ തങ്കലിലാക്കിയവരെ ചൂഷണം ചെയ്തുവെന്ന ആരോപണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി കോടതി പരിഗണിച്ചു വരികയാണെന്ന റിപ്പോര്‍ട്ടാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുവാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. 2002 ല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ 123 രാജ്യങ്ങള്‍ അംഗങ്ങളാണെങ്കിലും അമേരിക്ക ഉള്‍പ്പെടെ എഴുപതോളം രാജ്യങ്ങള്‍ വിട്ടു നില്‍ക്കുകയാണ്. വംശഹത്യ, മാനവരാശിക്ക് എതിരേയുള്ള കുറ്റങ്ങള്‍, യുദ്ധക്കുറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി പ്രധാനമായും ഇടപെടല്‍ നടത്തുന്നത്.
കോടതി അമേരിക്കയുടെ പിന്നാലെ വന്നാല്‍ തങ്ങള്‍ വെറുതെയിരിക്കില്ലെന്ന് ബോള്‍ട്ടന്‍ ഓര്‍മിപ്പിച്ചു. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി ജഡ്ജിമാരും, പ്രോസിക്യൂട്ടര്‍മാരും അമേരിക്കയില്‍ പ്രവേശിക്കുന്നതു വിലക്കുന്നതിനു പുറമേ അമേരിക്കയിലുള്ള അവരുടെ ഫണ്ടുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബോള്‍ട്ടന്‍ അറിയിച്ചു. അമേരിക്കക്കാര്‍ക്കെതിരേ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here