സോമര്‍സെറ്റ് ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം

Mon,Sep 10,2018


ന്യൂജേഴ്‌സി: പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 28, 29 (വെള്ളി,ശനി) തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.
വിശ്വാസത്തില്‍ അടിയുറച്ച് ക്രസ്തീയ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവച്ച് കൊണ്ടാണ് ഈ രണ്ടു ദിവസത്തെ ധ്യാന ശുസ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.
28ന് വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ ദിവ്യബലിയോടെ ധ്യാന പരിപാടികള്‍ ആരംഭിക്കും. 28ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ധ്യാന ശുശ്രൂഷകള്‍ക്ക് സമാപനം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നമിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461 എന്നിവരുമായി ബന്ധപ്പെടുക.
സെബാസ്റ്റ്യന്‍ ആന്റണി


Other News

  • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
  • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
  • ലൈംഗിക ചൂഷണം: മുന്‍ അമേരിക്കന്‍ കര്‍ദിനാളിനെ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തു
  • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
  • സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
  • ചിക്കാഗോയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിയില്‍ വെടിവെപ്പ്; അഞ്ച്​ മരണം
  • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
  • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
  • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
  • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
  • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
  • Write A Comment

     
    Reload Image
    Add code here