'ഫൊറെയിന്‍ ഫെസ്റ്റ് '; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Mon,Sep 10,2018


ഷിക്കാഗോ: ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോര്‍ട്ടണ്‍ഗ്രോവ് ,ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ 'ഫൊറെയിന്‍ ഫെസ്റ്റ്' ഒക്ടോബര്‍ 27vശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് ആറുമണി വരെ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് , മിയാവ് രൂപത ബിഷപ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
കത്തോലിക്ക വിശ്വാസത്തെയും ക്‌നാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫൊറെയിന്‍ ഫെസ്റ്റിന്റെ വിജയകരമായ ക്രമീകരണങ്ങള്‍ക്ക് ക്‌നാനായ റീജിയന്‍ ഡയറക്ടറും മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുമായ ഫാ.തോമസ് മുളവനാല്‍, സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി ഫാ. ജെമി പുതുശ്ശേരില്‍, മിനസോട്ട ഇടവക വികാരി ഫാ. ബിജു പാട്ടശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സഖറിയ ചേല്യ്ക്കല്‍ ജനറല്‍ കണ്‍വീനറായും, ഫൈനാന്‍സ്: പോള്‍സണ്‍ കുളങ്ങര, ഫുഡ്: കുര്യന്‍ നെല്ലാമറ്റം, ലിറ്റര്‍ജി: ഫിലിപ്പ് കണ്ണോത്തറ, ചര്‍ച്ച് ക്വയര്‍: സജി മാലിതുരുത്തേല്‍. സെമിനാര്‍: ജെയ്‌മോന്‍ നന്ദികാട്ട്, എന്റര്‍ടെയിന്‍മെന്റ്: സിമി തൈമ്യാലില്‍ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇന്‍ഫെന്റ്‌സ്: ട്വിങ്കിള്‍ തോട്ടിച്ചിറയില്‍, ചില്‍ഡ്രന്‍: ബിനു ഇടകരയില്‍, ഏഞ്ചല്‍സ ്മീറ്റ്: ജ്യോതി ആലപ്പാട്ട്, പബ്ലിസിറ്റി: സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു.


Other News

  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍
  • ഫോമാ വില്ലേജിന് മലയാളി അസോ. ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ പതിനാറായിരം ഡോളര്‍ നല്‍കും
  • കാന്‍ജ് ജിംഗിള്‍ ബെല്‍സ്' ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ഓസ്റ്റിനില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ആപ്പിള്‍ കമ്പനി പുതിയ കാമ്പസ് നിര്‍മിക്കുന്നു; 150,00 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കിള്‍ കോഹന് മൂന്നു വര്‍ഷം തടവ്; ട്രമ്പിനു വേണ്ടി രണ്ടു വനിതകള്‍ക്ക് പണം നല്‍കിയ ഇടപാടും, കള്ളം പറഞ്ഞതും വിനയായി
  • കേസ് നടത്തിപ്പ് ഫീസായി സ്റ്റോമി ഡാനിയല്‍സ് മൂന്നു ലക്ഷം ഡോളര്‍ ട്രമ്പിന് നല്‍കണമെന്ന് കോടതി
  • മിസോറി സിറ്റി മേയറായി യൊലാന്ത ഫോര്‍ഡിന് ചരിത്ര വിജയം
  • Write A Comment

     
    Reload Image
    Add code here