അതീവ അപകടകാരിയായ 'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് എത്തുന്നു; സൗത്ത് - നോര്‍ത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Mon,Sep 10,2018


വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്ക് അതീവ അപകടകാരിയായ 'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് എത്തിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 130 മൈല്‍ വേഗതയില്‍ വീഴുന്ന കൊടുങ്കാറ്റ് കാറ്റഗറി നാലിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലി കൊടുങ്കാറ്റായിരിക്കും ഇത്. മുന്‍കരുതല്‍ എന്ന നിലയില്‍ സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് വ്യാഴാഴ്ച കരോലിനയില്‍ വീശിയടിക്കുമെന്ന് കരുതപ്പെടുന്നു.
കാറ്റഗറി രണ്ട് ഗണത്തില്‍ പെട്ട ചുഴലി കൊടുങ്കാറ്റായാണ് ആദ്യം 'ഫ്‌ളോറന്‍സ്' വിലയിരുത്തപ്പെട്ടെങ്കിലും പിന്നീട് അത് ശക്തിപ്രാപിക്കുകയായിരുന്നു. അറ്റ്‌ലാന്റിക്കിലെ ചൂടുവെള്ളം ചുഴലിക്കാറ്റിനെ കൂടുതല്‍ കരുത്തുള്ളതാക്കുമെന്നും കാറ്റഗറി അഞ്ചിലേക്ക് അത് ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. തീരപ്രദേശത്തും ഉള്‍നാട്ടിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും 'ഫ്‌ളോറന്‍സ്' കാരണമായേക്കുമെന്ന് നാഷണല്‍ ഹറിക്കെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
തീര മേഖലയിലെ ദ്വീപുകളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു മാറാന്‍ നോര്‍ത്ത് കരോലിന അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലികൊടുങ്കാറ്റ് എത്തുമെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തിക്കിത്തിരിക്കുകയാണ്. 1989 ല്‍ വലിയ നാശം വിതച്ച 'ഹൂഗോ' ചുഴലി കൊടുങ്കാറ്റിനു ശേഷം മേഖലയില്‍ വീശുന്ന ആദ്യത്തെ കാറ്റഗറി നാലില്‍പെട്ട ചുഴലിക്കാറ്റാണ് 'ഫ്‌ളോറന്‍സ്'. 'ഹൂഗോ' ചുഴലിക്കാറ്റ് ഏഴു ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുകയും 49 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു.


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here