സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: രജിസ്‌ട്രേഷന്‍ കിക്കോഫ് സെപ്റ്റംബര്‍ 16 നു ഹൂസ്റ്റണില്‍

Sun,Sep 09,2018


ഹൂസ്റ്റണ്‍ : അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സെപ്റ്റംബര്‍ 16 ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടക്കും. സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വഹിക്കും.
ചടങ്ങില്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, യൂത്ത് കണ്‍വീനര്‍ ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കണ്‍വന്‍ഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സ്റ്റിന്റെ ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ നിര്‍വഹിക്കും.
ഫൊറോനായില്‍ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷന്‍ കിക്കോഫില്‍ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ , വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ സംഘടിപ്പിക്കും. നോര്‍ത്ത് അമേരിക്കയിലെ നാല്‍പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തിഅഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ പങ്കെടുക്കുന്ന 2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയാണ് ആതിഥേയത്വം വഹിക്കുന്നത്.
മാര്‍ട്ടിന്‍ വിലങ്ങോലില്‍


Other News

 • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
 • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
 • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
 • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
 • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
 • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
 • സംസ്ഥാന - പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പ്; ന്യൂയോര്‍ക്കില്‍ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ നിര്‍മിക്കാനുള്ള നീക്കം ആമസോണ്‍ ഉപേക്ഷിച്ചു
 • ഇറാനു വേണ്ടി ചാരപ്പണി നടത്തിയ മുന്‍ അമേരിക്കന്‍ വ്യോമസേനാ ഓഫീസര്‍ മോനിക്കയ്‌ക്കെതിരേ കുറ്റപത്രം
 • ഇതൊന്നും മറക്കില്ല; വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
 • ട്രമ്പിന്റെ മുന്‍ തെരഞ്ഞെടുപ്പു പ്രചാരണ മേധാവി പോള്‍ മനാഫോര്‍ട്ട് പ്രോസിക്യൂട്ടര്‍മാരോട് കള്ളം പറഞ്ഞുവെന്ന് ജഡ്ജി
 • കുടിയേറ്റ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് 1 ബി വിസയിലുള്ള ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസിനു മുമ്പില്‍ റാലി നടത്തി
 • Write A Comment

   
  Reload Image
  Add code here