ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ അമേരിക്കക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാര്‍

Sat,Sep 08,2018


ഷിക്കാഗോ: ഇന്ത്യയിലെ അഹമ്മദാബാദിലുള്ള വിവിധ കോള്‍ സെന്ററുകള്‍ വഴി രണ്ടായിരത്തോളം അമേരിക്കക്കാരെ കബളിപ്പിച്ച് ഏകദേശം 5.5 മില്യണ്‍ ഡോളര്‍ തട്ടിയെടുത്ത കേസില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അഞ്ച് കോള്‍ സെന്ററുകളും പ്രതി പട്ടികയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ വ്യാഴാഴ്ച അമേരിക്കയില്‍ അറസ്റ്റു ചെയ്തതായി യു.എസ് അറ്റോര്‍ണി ബയുങ് ജെ പാക് അറിയിച്ചു.
ഐ.ആര്‍.എസ്, യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്നിവയിലെ ഉദ്യോഗസ്ഥരെന്നു നടിച്ച കോള്‍ സെന്ററുകളില്‍ നിന്ന് അമേരിക്കയുടെ വിവധ ഭാഗങ്ങളിലുള്ള പ്രായമായവരെയും, നിയമാനുസൃതം കുടിയേറിയവരെയും വിളിച്ച് നികുതി അടയക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അറസ്റ്റ്, തടവ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ വരുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. നടപടികള്‍ ഒഴിവാക്കുന്നതിന് പണം നല്‍കിയാല്‍ മതിയെന്നും ഇവര്‍ പിന്നീട് സൂചിപ്പിക്കും. ഭീഷണിപ്പെടുത്തിയവര്‍ ഇതിനു വഴങ്ങിയാല്‍ അമേരിക്കയിലുള്ള ഇടനിലക്കാര്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തും. പ്രീ പെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ, വയര്‍ ട്രാന്‍സ്ഫര്‍ വഴിയോ, മണിഗ്രാം, വെസ്റ്റേണ്‍ യൂണിയന്‍ എന്നിവ മുഖേനെയോ ആണ് അമേരിക്കയില്‍ നിന്ന് ഗൂഢാലോചനയില്‍ സഹായിച്ചവര്‍ പണം കടത്തിയിരുന്നത്. 2012 - 16 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.
ഡാറ്റാ ബ്രോക്കര്‍മാര്‍വഴിയോ, മറ്റതെങ്കിലും മാര്‍ഗത്തിലോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോള്‍ സെന്ററുകള്‍ ആളുകളെ കെണിയില്‍ വിഴ്ത്തിയിരുന്നത്. ഇത്തരം ഫോണ്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് വ്യക്തമാക്കുന്നതെന്ന് ബയുങ് ജെ പാക് പറഞ്ഞു.
അഹമ്മദാബാദിലുള്ള എക്‌സലന്റ് സോലൂഷന്‍സ് ബിപിഒ, എഡിഎന്‍ ഇന്‍പോടെക് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫോസി ബി.പി.ഒ സെലൂഷന്‍സ്, അഡോര്‍ ഇന്‍ഫോസോഴ്‌സ്, ഐഎന്‍സി ആന്‍ഡ് സുറിക് ബി.പിഒ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കോള്‍ സെന്ററുകളാണ് കുറ്റം ചുമത്തപ്പെട്ടിട്ടുള്ളത്.


Other News

 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
 • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
 • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
 • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
 • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
 • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
 • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
 • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here