യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ പ്രസംഗത്തില്‍ ട്രമ്പിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും വിമര്‍ശിച്ച് ഒബാമ

Sat,Sep 08,2018


ഷിക്കാഗോ: വൈറ്റ്ഹൗസിന്റെ പടിയിറങ്ങിയാല്‍ പിന്നെ മുന്‍ പ്രസിന്റുമാര്‍ രാഷ്ട്രീയം പറയുന്ന രീതി അമേരിക്കയില്‍ സാധാരണമല്ല. എന്നാല്‍, ബരാക് ഒബാമ പതിവു കീഴ്‌വഴക്കങ്ങള്‍ മാറ്റിവയ്ക്കുകയാണ്. വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധ ചെയ്യവേ പ്രസിഡന്റ് ട്രമ്പിനെയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും വിമര്‍ശിക്കുന്നതില്‍ ഒബാമ ഒരു പിശുക്കും കാണിച്ചില്ല.
ഏറെ വിവാദങ്ങള്‍ ഉയര്‍ത്തുന്ന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അധികാരം നിലനിറുത്തുന്നതിനു വേണ്ടി ഭയവും വിഭാഗീയതയും വളര്‍ത്തി തീവ്ര നിലപാട് പുലര്‍ത്താനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തി. ജി.ഒ.പി യുടെ നിലപാട് സാധാരണമല്ലെന്നു ചൂണ്ടിക്കാട്ടിയ മുന്‍ പ്രസിഡന്റ് എടുത്തുചാട്ടക്കാരനായ ട്രമ്പാണ് വൈറ്റ്ഹൗസിലുള്ളതെങ്കിലും ഒരു ഗ്രൂപ്പാണ് ഭരണം നിയന്ത്രിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഭരണംഗത്തെ ഒരുന്നതന്‍ പേരു വെളിപ്പെടുത്താതെ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനം ഇപ്പോഴത്തെ ഭരണരംഗത്തെ അവസ്ഥ വ്യക്തമാക്കന്നുവെന്ന് പറഞ്ഞു. ജനപ്രതിനിധി സഭയിലും, സെനറ്റിലമുള്ള റിപ്പബ്ലിക്കന്‍ മേധാവിത്വം ഇല്ലതാക്കാന്‍ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഡെമോക്രാറ്റ് പാര്‍ട്ടിയുടെ കാമ്പയിന് തന്റെ സജീവ സാന്നിധ്യമുണ്ടാകുമെന്ന സൂചനയാണ് ഒബാമയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്. നവബംറിലെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഒബാമ സദസിനെ ആഹ്വാനം ചെയ്തു.
2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇപെടലുണ്ടായി എന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആരോപിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുപ്പമുണ്ടാക്കാനാണ് ട്രമ്പ് ശ്രമിക്കുന്നതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലാകുന്നില്ല. അവരുടെ വിദേശ നയത്തിന്റെ കാതല്‍ തന്നെ കമ്യൂണിസ്റ്റുകള്‍ക്കെതിരേ പോരാട്ടം നടത്തുക എന്നതാണ്. എന്നിട്ട് കെ.ജി.ബി യുടെ മുന്‍ തലവനുമായി രമ്യതപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണ്. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് നമ്മുടെ തെരഞ്ഞെടുപ്പുകളെ പ്രതിരോധിക്കാനുള്ള നിയമ നിര്‍മാണത്തെ അവര്‍ തടസപ്പെടുത്തുന്നു. എന്താണ് അവര്‍ക്കു സംഭവിക്കുന്നതെന്നു മനസിലാകുന്നില്ലെന്ന് ഒബാമ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ നടപടികളെ വിമര്‍ശിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം രാഷ്ട്രീയവത്കരിക്കാന്‍ ട്രമ്പ് ശ്രമിക്കുകയാണെന്നും ഒബാമ ആരോപിച്ചു.
ഒബാമയുടെ പ്രസംഗത്തെപ്പറ്റി നോര്‍ത്ത് ഡക്കോട്ടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ പ്രസിഡന്റ് ട്രമ്പ് പറഞ്ഞത് ഇങ്ങിനെയാണ്. 'ക്ഷമിക്കണം, ഞാന്‍ അതു കണ്ടെങ്കിലും ഉറങ്ങിപ്പോയി. അദ്ദേഹത്തിന്റെ പ്രസംഗം ഉറങ്ങാന്‍ വളരെ നല്ലതാണെന്നു മനസിലായി.'


Other News

 • ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കില്‍ നാമജപയാത്ര നടത്തി
 • സി.എം.എ ക്രിസ്മസ് - പുതുവത്സര ആഘോഷം ജനുവരി അഞ്ചിന്
 • കാലിഫോര്‍ണിയയിലെ കാട്ടു തീ: മരണ സംഖ്യ 31 ആയി
 • മഴയെ തുടര്‍ന്ന് അമേരിക്കന്‍ പട്ടാളക്കാരുടെ സെമിത്തേരി സന്ദര്‍ശനം റദ്ദാക്കിയ ട്രമ്പിന് നിശിത വിമര്‍ശനം
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി നവം. 17 ന്
 • ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ട്രോഫി നേടി
 • ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി അമേരിക്ക സന്ദര്‍ശിക്കുന്നു
 • ഡോ. ബീനാ ഇണ്ടിക്കുഴിയെ അനുമോദിച്ചു
 • കാലിഫോര്‍ണിയ : കാട്ടുതീയില്‍ സര്‍വ നാശം തുടരുന്നു; മരണ സംഖ്യ 25 ആയി
 • കാലിഫോര്‍ണിയയില്‍ മൂന്ന് കാട്ടുതീ വന്‍ നാശം വിതയ്ക്കുന്നു; രണ്ടര ലക്ഷം പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു, 11 മരണം
 • നൈനയുടെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തി
 • Write A Comment

   
  Reload Image
  Add code here